വേലൂർ : തൃശ്ശൂർ വേലൂരിൽ സ്കൂൾ ബസിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. കുട്ടി സ്കൂളിൽ നിന്നും വന്നിറങ്ങിയ അതേ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വേലൂർ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയുടെ സമീപത്തെ പണിക്കവീട്ടിൽ രാജന്റെ മകൾ ദിയ(8) ആണ് മരിച്ചത്.
ദിയ തലക്കോട്ടുക്കര OIET പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്കൂൾ ബസ്സിൽ വീടിനു മുമ്പിൽ വന്നിറങ്ങിയ കുട്ടി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. കുട്ടി കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതോടെ അപകടം ഉണ്ടാവുകയായിരുന്നു. ഉടനെതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.











