വയനാട് : വയനാട് വെണ്ണിയോട് അഞ്ച് വയസ്സ് പ്രായമുള്ള മകളുമായി അമ്മ പുഴയിൽ ചാടിയ സംഭവത്തിൽ മകളുടെ മൃതദേഹവും കണ്ടെത്തി. സംഭവം നടന്ന് നാല് ദിവസത്തിനുശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പാത്തിക്കൽ അനന്തഗിരിയിൽ ദക്ഷ (5) ആണ് മരണപ്പെട്ടത് . ദക്ഷയുടെ ഒപ്പം പുഴയിൽ ചാടിയ അമ്മ ദർശനയെ പുഴയിൽ നിന്നും രക്ഷിച്ചെങ്കിലും ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.
സംഭവം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററോളം അപ്പുറം മാറിയുള്ള കൂടൽകടവിൽ നിന്നുമാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദർശന മകൾ ദക്ഷയുമായി പുഴയിൽ ചാടയത്. നാട്ടുകാർ ചേർന്ന് ദർശനയെ ഉടൻതന്നെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ കഴിയേ മരണപ്പെടുകയായിരുന്നു. ദക്ഷയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു.
വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് ദര്‍ശന. ഇവരുടെ ഏകമകളാണ് ദക്ഷ. നാലുമാസം ഗർഭിണിയായിരുന്ന ദർശന പുഴയിൽ ചാടുന്നതിന് മുമ്പ് വിഷം കഴിച്ചിരുന്നതായും സൂചനയുണ്ട്. ഇവരുടെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയാണ് ഈ പുഴയുള്ളത്. ദർശന മകളെയും കൂട്ടി ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.











