തിരുവനന്തപുരം: ഞാണ്ടൂർകോണത്ത് സംഘർഷം. അംബേദ്കർ നഗർ കോളനിയിലാണ് സംഭവം. സംഘർഷത്തിൽ അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്ക് വെട്ടേറ്റു. കഴുത്തിലും കൈയിലും വെട്ടേറ്റ രാഹുലിന്റെ നില ഗുരുതരമാണ്.
ലഹരി വിൽപ്പ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അംബേദ്കർ നഗർ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.
പുറത്തു നിന്നുള്ളവർ രാത്രി ഇവിടെയെത്തി ലഹരി വിൽപന നടത്തുന്നു എന്ന ആരോപണത്തെ തുടർന്നാണ് തർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് മടങ്ങിപ്പോയവർ ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.











