Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പള്ളിമുറ്റത്ത് കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം;എനിക്കുള്ള ഒരേയൊരു വിയോജിപ്പ് അന്ന് പറഞ്ഞു; ഉമ്മൻചാണ്ടിയെ കുറിച്ച് മമ്മൂട്ടി

by Brave India Desk
Jul 18, 2023, 06:04 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി തനിക്കുണ്ടായിരുന്ന ബന്ധം തുറന്നു പറഞ്ഞ് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി തന്റെ ഓർമ്മകൾ പങ്കുവച്ചത്.

സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ച് കാണിച്ചുതന്ന വ്യക്തിത്വം. ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു. ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ട് ഒപ്പം നടന്നു… ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്ത് നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം…

Stories you may like

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

‘ഞാനാ ഉമ്മൻചാണ്ടിയാ’ എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്. ഒരിക്കൽ ഞങ്ങളുടെ ‘കെയർ ആൻഡ് ഷെയർ’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് ഇഞട ഫണ്ട് ഉപയോഗിച്ച് സ്‌പോൺസർ ചെയ്യാമെന്നേറ്റു. നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു. സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. ‘സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം’. ഒരു ചിരി മാത്രമായിരുന്നു മറുപടി. ‘പ്രാഞ്ചിയേട്ടൻ’ എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട് ‘ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ‘ എന്ന്…

ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ.. ഒരുപാടെഴുതുന്നില്ല.. എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു. അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ. ‘ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും….

Tags: ummanchandymammootty
Share3
Tweet
Send
Share

Latest stories from this section

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

Latest News

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റ നിലയിൽ വനത്തിലേക്ക് രക്ഷപ്പെട്ടു

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റ നിലയിൽ വനത്തിലേക്ക് രക്ഷപ്പെട്ടു

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies