കൊല്ലം: കിളിക്കൊല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 66കാരൻ അറസ്റ്റിൽ. കിളികൊല്ലൂർ കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ലൈംഗികാതിക്രമത്തിന് ഇരയായതിന് പിന്നാലെ പെൺകുട്ടിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്ന് കൗൺസിലിംഗിന് വിധേയയാക്കുകയായിരുന്നു. ഇതിനിടെയായിരുന്നു പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്.
സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് മുഹമ്മദ് കുഞ്ഞിനെതിരെ കേസ് എടുത്തത്. ചോദ്യം ചെയ്ത ശേഷം മുഹമ്മദ് കുഞ്ഞിനെ കോടതിയിൽ ഹാജരാക്കി.












