Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മകളുടെ അപൂർവ രോഗത്തിൽ മനം നൊന്ത് ജീവനൊടുക്കിയ പിതാവിന്റെ അരികിലേക്ക് കുഞ്ഞ് ദേവുവും യാത്രയായി; ഉത്സവപ്പറമ്പിലെ തകർപ്പൻ ഡാൻസ് വീഡിയോയിലൂടെ തരംഗമായ ദേവു ചന്ദന ഒടുവിൽ മരണത്തിന് കീഴടങ്ങി

ഡാൻസ് വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി ടെലിവിഷൻ പരിപാടികളിലും ദേവു പങ്കെടുത്തിരുന്നു

by Brave India Desk
Sep 13, 2023, 11:50 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഉത്സവ പറമ്പിലെ തകർപ്പൻ ഡാൻസ് വീഡിയോയിലൂടെ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമായ പന്ത്രണ്ട് വയസുകാരി ദേവു ചന്ദന ഒടുവിൽ മരണത്തിന് കീഴടങ്ങി. അപൂർവ രോഗബാധയെ തുടർന്ന് നീണ്ട മൂന്നു വർഷത്തെ യാതനകൾക്കൊടുവിലാണ് കുഞ്ഞ് ദേവു ഈ ലോകത്തോട് വിട പറയുന്നത്. ദേവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ നാലാം ദിനം, മകളുടെ വേദന കണ്ടു നിൽക്കാനാവാതെ, പിതാവ് ചന്ദ്രബാബു ആശുപത്രി പരിസരത്ത് ജീവനൊടുക്കുകയായിരുന്നു.

ഡാൻസ് വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി ടെലിവിഷൻ പരിപാടികളിലും ദേവു പങ്കെടുത്തിരുന്നു. സിനിമ- സീരിയൽ രംഗത്ത് നിന്നും നിരവധി അവസരങ്ങൾ ദേവുവിനെ തേടിയെത്തിയിരുന്നു. ഇതിനിടെ, അപ്രതീക്ഷിതമായിട്ടായിരുന്നു കുഞ്ഞിന് രോഗം ബാധിച്ചത്.

Stories you may like

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

ആലപ്പുഴ നൂറനാട് സ്വദേശിയായ ചന്ദ്രബാബുവിന്റെയും രജിതയുടെയും മകളാണ് ദേവു. 2020ൽ പെട്ടെന്ന് പനി ബാധിച്ചതോടെ ദേവു കിടപ്പിലായി. പത്ത് ലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവ വൈറസ് ബാധയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതോടെ സാധാരണക്കാരായ കുടുംബം മകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ വ്യാപൃതരായി. ഇതിനിടെ വൈറസ് തലച്ചോറിനെ ബാധിക്കുകയും കുട്ടിയുടെ ബോധം നഷ്ടമാകുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് വരെ ഓടിക്കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്ന മകളുടെ കിടപ്പ് കാണാനാകാതെ പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു ജീവനൊടുക്കി.

തുടർന്ന് മകളുടെ ജീവൻ നിലനിർത്താൻ ഒറ്റയ്ക്ക് പോരാടിയ അമ്മ രജിതയോടൊപ്പം ബന്ധുക്കളും നാട്ടുകാരും സുമനസ്സുകളും കൈകോർത്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവുവിനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് രജിതയുടെ വീടായ കൊല്ലം ശൂരനാട് രമ്യ ഭവനത്തിൽ കൊണ്ടു വന്നിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് മുൻപ് വീണ്ടും രോഗം മൂർച്ഛിച്ചു. വീണ്ടും ആശുപത്രിയിലെത്തിച്ച ദേവുവിന് രണ്ടാഴ്ചത്തെ ചികിത്സ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒടുവിൽ ചികിത്സ പൂർത്തിയാകുന്നതിന് മുൻപേ ദേവുവിനെ മരണം കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

ദേവു പഠിച്ചിരുന്ന നൂറനാട്ടെ സ്കൂളിലും അച്ഛൻ ചന്ദ്രബാബുവിന്റെ വീട്ടിലും ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച ശേഷം ശൂരനാട്ടെ വീട്ടുവളപ്പിൽ വൈകുന്നേരം 3.00 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

Tags: deathDevu chandanaRare Viral Disease
Share17
Tweet
Send
Share

Latest stories from this section

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

Latest News

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ഫിലിപ്പീൻസിൽ ഉഷ്മള സ്വീകരണം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ആസിയാൻ-കിഴക്കൻ ഏഷ്യ ഉച്ചകോടികൾക്ക് ഇന്ന് തുടക്കം

ഫിലിപ്പീൻസിൽ ഉഷ്മള സ്വീകരണം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ആസിയാൻ-കിഴക്കൻ ഏഷ്യ ഉച്ചകോടികൾക്ക് ഇന്ന് തുടക്കം

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies