Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

by Brave India Desk
Nov 16, 2026, 03:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ലഹരിക്കടത്ത് ശൃംഖലകൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) ഇരട്ട പ്രഹരം. മിസോറാമിൽ നിന്ന് 30.72 കോടി രൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈൻ ഗുളികകൾ പിടികൂടിയ കേസിലെ മുഖ്യസൂത്രധാരനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രധാന നീക്കത്തിൽ, മഹാരാഷ്ട്ര ഐസിസ് ഭീകരവാദ മൊഡ്യൂൾ കേസിലെ പ്രതിയായ ഡോ. അദ്നാനലി സർക്കാരിന് മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതി ആറ് വർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Stories you may like

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

2025 മെയ് മാസത്തിൽ മിസോറാമിലെ ചംഫായ് ജില്ലയിൽ നിന്ന് 236.33 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ പിടികൂടിയ കേസിലാണ് മുഖ്യസൂത്രധാരനായ നൂറുൽ ഇസ്ലാമിനെ ഞായറാഴ്ച അസമിലെ സിൽച്ചാറിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തു. അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖല വഴി മ്യാൻമറിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിന് പിന്നിലെ പ്രധാന സൂത്രധാരൻ നൂറുൽ ഇസ്ലാമാണെന്ന് എൻ.ഐ.എ കണ്ടെത്തി.

മിസോറാമിലെ ഡംഗ്ട്ലാങ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേസിൽ നേരത്തെ മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും അസം സ്വദേശിയായ ഒരാളുമടക്കം അഞ്ച് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. മ്യാൻമറുമായുള്ള അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയയുടെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, മഹാരാഷ്ട്ര ഐസിസ് ഭീകരവാദ മൊഡ്യൂൾ കേസിൽ അഞ്ചാം പ്രതിയായ പൂനെ സ്വദേശി ഡോ. അദ്നാനലി സർക്കാരിനെയാണ് മുംബൈ പ്രത്യേക എൻ.ഐ.എ കോടതി ശിക്ഷിച്ചത്. യു.എ.പി.എയിലെ (UAPA) 13, 18, 20, 38, 39 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 201, 120-ബി വകുപ്പുകൾ പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണയ്ക്കിടെ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു.

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയർത്താൻ ഐസിസ് ഭീകരർ ഗൂഢാലോചന നടത്തുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരത്തെ തുടർന്ന് 2023 ജൂൺ 28-നാണ് എൻ.ഐ.എ മുംബൈ യൂണിറ്റ് സ്വമേധയാ കേസെടുത്തത്. വിദേശത്തുള്ള ഐസിസ് ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക, ഭീകരപ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുക, ‘വോയ്‌സ് ഓഫ് ഹിന്ദ്’, ‘വോയ്‌സ് ഓഫ് ഖുറാസാൻ’ എന്നീ ഐസിസ് പ്രചാരണ മാസികകൾ പ്രചരിപ്പിക്കുക എന്നിവയായിരുന്നു പ്രതികളുടെ ലക്ഷ്യം. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട താബിഷ് നാസർ സിദ്ദിഖി, സുൽഫിക്കർ അലി ബറോഡവാല, ഷർജീൽ ഷെയ്ഖ്, ആകിഫ് അതീഖ് നാച്ചൻ, സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ് എന്നീ മറ്റ് അഞ്ച് പ്രതികൾക്കെതിരായ വിചാരണ കോടതിയിൽ തുടരുകയാണ്.

Tags: NIA
Share
Tweet
Send
Share

Latest stories from this section

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

പ്രണയം നടിച്ച് പാക് ചാരസംഘടന വലയിലാക്കി; പണത്തിന് വേണ്ടി റെയിൽവേ ട്രാക്കിൽ സ്ഫോടനം; പഞ്ചാബ് യുവതിയും സുഹൃത്തും പിടിയിലായതിന് പിന്നിലെ  വിവരങ്ങൾ

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

Latest News

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

പ്രണയം നടിച്ച് പാക് ചാരസംഘടന വലയിലാക്കി; പണത്തിന് വേണ്ടി റെയിൽവേ ട്രാക്കിൽ സ്ഫോടനം; പഞ്ചാബ് യുവതിയും സുഹൃത്തും പിടിയിലായതിന് പിന്നിലെ  വിവരങ്ങൾ

പ്രണയം നടിച്ച് പാക് ചാരസംഘടന വലയിലാക്കി; പണത്തിന് വേണ്ടി റെയിൽവേ ട്രാക്കിൽ സ്ഫോടനം; പഞ്ചാബ് യുവതിയും സുഹൃത്തും പിടിയിലായതിന് പിന്നിലെ വിവരങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

അമേരിക്കയെ വിശ്വസിക്കാനാവില്ല; സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് ഇറാൻ, നയതന്ത്രം വാഷിംഗ്ടണിന്റെ നിലപാടുകൾക്ക് അനുസരിച്ചിരിക്കുമെന്നും മുന്നറിയിപ്പ്

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology