Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഒരു ‘തിങ്കളാഴ്ച’ തലവര മാറ്റിയ നടൻ; അഥവാ മനോജ് കെ.യു

by Brave India Desk
Sep 23, 2023, 11:23 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

വെള്ളിയാഴ്‌ചകളാണ് ഒരു സിനിമ നടന്റെ ഭാവി നിർണയിക്കുക എന്ന് നാം പൊതുവെ പറയാറുണ്ട്.. കാരണം, ആഴ്ചയിലെ ആ ദിവസമാണ് തിയേറ്ററിൽ  ഒരു ചിത്രം സാധാരണയായി റീലീസീനിനെത്തുക.. എന്നാൽ ഒരു “തിങ്കളാഴ്ച”  തലവര മാറ്റി മരിച്ച ഒരാളുണ്ട് ഇന്നിവിടെ..

ആളെ  മനസിലായോ?

Stories you may like

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

തിങ്കളാഴ്ച നിശ്ചയം എന്ന സെന്ന ഹെഡ്‌ഗെയുടെ ചിത്രത്തിലെ കുവൈറ്റ് വിജയൻ എന്ന സ്വേച്ഛാധിപതിയായ കുടുംബനാഥൻ, ശേഷം നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത  പ്രണയ വിലാസത്തിലെ ശ്രീധന്യയുടെ ഭർത്താവ്, അർജുന്റെ അച്ഛൻ,  മിയയുടെ കാമുകൻ. തുടക്കം അമേച്ചർ പ്രൊഫഷണൽ നാടക രംഗത്ത്. ശേഷം ഡോക്യൂമെന്ററികളിലും തുടർന്ന് സിനിമകളിൽ ചെറിയ വേഷങ്ങളിലും.

പറഞ്ഞു വന്നത് മനോജ് കെ.യു എന്ന അസാധ്യ നടനെക്കുറിച്ചുതന്നെയാണ്. അച്ഛൻ വേഷങ്ങളിൽ പോലും സ്വതസിദ്ധമായ ശൈലിയും വ്യത്യാസവും വരുത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ അഭിനേതാവിന്റെ വിജയം.വൈകാരിക രംഗങ്ങളിലെ സൂക്ഷ്മമായ പ്രകടനംകൊണ്ട് ഈ നടൻ ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു.അദ്ദേഹം പറയുന്നു,  തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞെടുത്ത ഒരു ഇന്റർവ്യൂവിൽ ചോദിച്ചത് എനിക്ക് ഓർമയുണ്ട്, ഇനി സിനിമകൾ കിട്ടുമെന്ന് പ്രതീക്ഷയുണ്ടോ?

ഞാൻ പറഞ്ഞ ഉത്തരം “പ്രതീക്ഷയുണ്ട് പക്ഷേ ഇതുവരെ ആരും വിളിച്ചില്ല, വിളിക്കുമായിരിക്കും” എന്നാണ്. എന്നാൽ ഈ മറുപടി പറഞ്ഞ വ്യക്തി പോലും പ്രതീക്ഷിക്കാത്ത ഒരു നിലയിലാണ് ഇപ്പോൾ അദ്ദേഹം എത്തിനിൽക്കുന്നത്.

“പ്രണയവിലാസത്തിന്റെ സഹനിർമ്മാതാവും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ട് മനോജിനോട് കഥ പറഞ്ഞപ്പോൾ, പ്രണയ രോഗിയായ രാജീവനെ അവതരിപ്പിക്കാൻ തനിക്ക്‌ കഴിയുമെന്ന ആത്മ വിശ്വാസം അദ്ദേഹത്തിന് ഇല്ലായിരുന്നു! എന്നിരുന്നാലും, സംവിധായകൻ നിഖിലിന്, മനോജിനെക്കൊണ്ട് അത് ചെയ്യാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് മാർട്ടിൻ ആ വേഷത്തിൽ തന്നെ സങ്കൽപ്പിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല,  പ്രത്യേകിച്ച് തിങ്കളാഴ്ച നിശ്ചയത്തിൽ മൂന്ന് മുതിർന്നവരുടെ പിതാവായും ഇരട്ടയിൽ ഒരു പോലീസുകാരനായും കണ്ടതിന് ശേഷം ” തുടർന്ന് അവിടെ നിന്നിങ്ങോട്ട് ഒരിക്കലും താൻ പോലും പ്രതീക്ഷിക്കാത്ത ഒരു നിലയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ ആണ് തീർച്ചയായും കിട്ടിയത്-  മനോജ് പറയുന്നു.പ്രാവ്, പകലും പാതിരാവും, വേധ, ഉരു, ചാവേർ, എൽഎൽബി, അന്ത്രുദ് മാൻ, മമ്മുട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് എന്നിങ്ങനെ കുറെ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു കഴിഞ്ഞു . കൂടാതെ പല സിനിമകളുടെയും  പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയുമാണ്.

ആഗ്രഹങ്ങൾ നടക്കണമെങ്കിൽ റിസ്ക് എടുക്കാൻ തയ്യാറായേ മതിയാകൂ എന്നാണ് മനോജിന്റെ അഭിപ്രായം. ആ റിസ്ക് എടുക്കാൻ താൻ തയ്യാറായി. അതിനു, തന്നെ  സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും അനുഗ്രവും കിട്ടി, അതാണ് തന്റെ ഏറ്റവും വലിയ പുണ്യം എന്നും അദ്ദേഹം പറയുന്നു.

Tags: subManoj KUthinkalazhcha nishchayamPranaya Vilasam
Share10
Tweet
Send
Share

Latest stories from this section

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

Latest News

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies