Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

10 ലക്ഷം കൊടുത്ത് ജീവൻ രക്ഷിച്ച മമ്മൂക്ക; സഹായം ചെയ്യുന്നത് വിളിച്ചുപറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല; വൈറലായി മുൻമന്ത്രിയുടെ കുറിപ്പ്

by Brave India Desk
Dec 18, 2023, 06:07 pm IST
in Cinema, Keralam, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: നടനവൈഭവം കൊണ്ട് വർഷങ്ങളായി ആരാധകവൃന്ദത്തിന് ഒരു കോട്ടവും തട്ടാതെ മലയാള സിനിമ ഭരിക്കുന്ന താരരാജാക്കന്മാരിൽ ഒരാളാണ് മമ്മൂക്ക. അഭിനയത്തിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് താരം. എന്നാലും ഇതൊന്നും പരമാവധി പുറത്ത് അറിയിക്കാതെ ചെയ്യാനാണ് മമ്മൂക്ക ശ്രമിക്കാറുള്ളത്. ഇപ്പോഴിതാ മുൻമന്ത്രി ജോസ് തെറ്റയിൽ പങ്കുവെച്ചൊരു കുറിപ്പ് വൈറലാവുകയാണിപ്പോൾ.

*ഞാൻ അറിഞ്ഞ മമ്മൂട്ടി* ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്… ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവർ. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാൾ വലിയ മനുഷ്യസ്നേഹി.

Stories you may like

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. ‘പത്ത് രൂപയുടെ സഹായം, പത്ത് പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറംലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ.അനിൽ നാഗേന്ദ്രന്റെ ഒരു ഫോൺ കോൾ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തിൽ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല, വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുമ്പ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം.

സ്ട്രോക്ക് വന്ന് ഒരു വശം തളർന്നിരിക്കുന്ന അവസ്ഥയിൽ ഭർത്താവ് ശ്രീകുമാറിന് ബിന്ദുവിന്റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല. കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു. വിവിധ സംഘടനകൾക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും, ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും, സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനിൽ നാഗേന്ദ്രൻ ഫോൺ കട്ട് ചെയ്തത്. കാരണം വേറെയൊന്നുമല്ല, ബിന്ദുവിന് വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചിലവ് വരുന്ന സങ്കീർണമായ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷെ അതിൽ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവൻ തന്നെ അപകടത്തിൽ ആക്കുമെന്നതിനാൽ സമാന്തരമായി മറ്റൊരു വഴി തേടാൻ ഞാൻ തീരുമാനിച്ചു. ആ ചിന്തയിലാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്ന് വന്നത്. ഞാൻ ലോ കോളേജിൽ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്ന ആ പയ്യന്റെ അവിടെ ചെത്തി നടന്നിരുന്ന സർവ്വ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളേജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങൾ കീഴടക്കിയ പഴയ ആ കൗമാരക്കാരൻ. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാർ മമ്മൂട്ടി. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബർക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്ണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാൾ എന്ന നിലയിലും, പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ ‘കാഴ്ച്ച’ പദ്ധതിയുടെ തുടക്കം മുതൽ കൂടെ നിന്ന ആൾ എന്ന നിലയിലും, ലോ കോളേജിലെ പഴയ സീനിയറിന്റെ സ്വാതന്ത്ര്യത്തോടും ഞാൻ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു.

അടിയന്തര സാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്മയിപ്പിച്ചത്. ബിന്ദുവിന്റെ ശസ്ത്രക്രിയയും, ചികിത്സയും അതിവേഗതയിൽ ഏറ്റെടുക്കാൻ തന്റെ ഓഫീസിന് നിർദ്ദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന ”ഹൃദ്യം” പദ്ധതിയിൽ തന്നെ ഈ ശസ്ത്രക്രിയ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാർഡിയാക് സർജൻമാരിൽ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിൽ വിദ്ഗദ ഡോക്ടർമാരുടെ സംഘം സർജറി എല്ലാം വിജയകരമായി പൂർത്തിയാക്കി. ഇന്ന് ബിന്ദു പരിപൂർണ ആരോഗ്യവതിയായി വെഞാറമൂടിലെ വീട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു. ഇത്രയും വലിയ തുക മുടക്കിയ ഒരു ജീവ കാരുണ്യം ആകുമ്പോൾ അത് നാളെ മാധ്യമങ്ങളിൽ വരും, പുറം ലോകം അറിഞ്ഞോളും എന്ന് ഞാൻ വിചാരിച്ചു.

മൂന്ന് മാസം ഞാൻ കാത്തിരുന്നു, പക്ഷെ ഒന്നും സംഭവിച്ചില്ല. ഇതേപ്പറ്റി മമ്മൂട്ടിയുടെ ഈ ജീവകാരുണ്യം കൈകാര്യം ചെയ്യുന്നവരുമായി ഞാൻ സംസാരിച്ചു. അവരുടെ മറുപടി എനിക്ക് മറ്റൊരു അശ്ചര്യമായി. ‘സഹായം ചെയ്യുന്നത് വിളിച്ചു പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, പദ്ധതികൾ തുടങ്ങുമ്പോൾ എല്ലാവരെയും അറിയിക്കാറുണ്ട്. അത് ഗുണഫോക്താക്കൾക്ക് സഹായകമാകാൻ വേണ്ടി മാത്രം ആണ്’. പക്ഷെ ഇത് നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ഞാൻ ഇത് എഴുതിയത്. എന്തായാലും നന്ദി മിസ്റ്റർ മമ്മൂട്ടി. പതിനായിരങ്ങൾക്ക് കൈത്താങ്ങായി നിങ്ങൾ ഇനിയും വിളങ്ങട്ടെ

Tags: mammootty
Share
Tweet
Send
Share

Latest stories from this section

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

Latest News

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies