തിരുവനന്തപുരം: പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നിയമസഭയില്‍. ക്ഷേമപെന്‍ഷന്റെ വിതരണം മുടങ്ങിയതുള്പ്പെടെയുളള കാര്യങ്ങള്‍ പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നു. ചോദ്യോത്തര വേളയിലായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളില്ലാത്തതും പ്ലക്കാര്‍ഡില്‍ പ്രതിപക്ഷം സൂചിപ്പിച്ചിരുന്നു
പെന്ഷന് കിട്ടാതെ വരുമ്പോള്‍ അത് ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ആ സാഹചര്യങ്ങളെല്ലാം സര്‍ക്കാര്‍ നോക്കി നില്ക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്. സര്‍ക്കാരിന്റെ ധൂര്‍ത്തും സാമ്പത്തിക മേഖലയിലെ കെടുകാര്യതയുമാണ് സാമ്പത്തിക സ്ഥിതി വഷളാവാന്‍ കാരണം എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമല്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണ് എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗികളുടെ എണ്ണം കൂടി വരുകയാണ് . കെഎംസിഎല്‍ വഴി മരുന്നുകള്‍ ലഭ്യമാവുന്ന ആശുപത്രികളില്‍ മരുന്നുകള്‍ കൂടുതല്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












