പത്തനംതിട്ട: പന്തളം രാജകുടുംബാംഗവും കൊട്ടാര നിർവാഹക സംഘം മുൻ പ്രസിഡന്റുമായിരുന്ന പി.ജി ശശികുമാര വർമ അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ബുധനാഴ്ച്ച പന്തളം കൊട്ടാരത്തിൽ പൊതു ദർശനത്തിന് വക്കും.
ശബരിമലയിലെ ആചാരനുഷ്ടാനങ്ങളും വിശ്വാസസങ്കല്പങ്ങളും സംരക്ഷിക്കാൻ ധീരോദാത്തമായ പോരാട്ടംനടത്തുകയും അയ്യപ്പന്മാരോടൊപ്പം സമരമുഖത്ത് അടിയുറച്ചു നിൽക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ചരിത്രപരമായ ബന്ധം അരക്കിട്ടുറപ്പിക്കാൻ ശശികുമാര വർമയുടെ ഇടപെടലുകൾക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചു.












