തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ എൻഡിഎയ്ക്ക് മുന്നേറ്റം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ലീഡ് ചെയ്യുന്നത്. 22 വോട്ടിനാണ് അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്.
നിലവിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ശശി തരൂർ ആയിരുന്നു മുന്നിട്ടിരുന്നത്. എന്നാൽ പിന്നീട് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുകയായിരുന്നു.










