Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

by Brave India Desk
Nov 13, 2026, 03:18 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ബസ് ചാർജ് വർദ്ധനവുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. നിരക്ക് വർദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ദീർഘകാല ആവശ്യം തള്ളിയ മന്ത്രി, വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ നിരക്കിലും യാതൊരുവിധ വർദ്ധനവുമുണ്ടാകില്ലെന്ന് ഉറപ്പുനൽകി. എന്നാൽ, നിരക്ക് വർദ്ധനവ് ഒഴികെയുള്ള ബസ് ഉടമകളുടെ മറ്റ് ന്യായമായ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may like

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

‘ആയിരം രൂപ എനിക്ക് ചെറിയ തുകയല്ല’; 5 എന്ന അക്കം 3 ആക്കി തിരുത്തി, 75-കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു

ബസ് നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ സർക്കാരിന്റെ അജണ്ടയിലില്ലെന്ന് മന്ത്രി പറഞ്ഞു. ബസ് ഉടമകളിൽ തന്നെ ഒരു വിഭാഗം ചാർജ് വർദ്ധനവിന് എതിരാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നിരക്ക് കൂട്ടിയാൽ സാധാരണക്കാരായ യാത്രക്കാർ ബസ് യാത്ര ഉപേക്ഷിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളിലേക്ക് മാറുമെന്നും, ഇത് നിലവിലുള്ള യാത്രക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കുമെന്നും ഒരു വിഭാഗം ഉടമകൾ ഭയപ്പെടുന്നുണ്ട്. സംസ്ഥാനത്ത് നേരത്തെ മുപ്പതിനായിരത്തോളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ അത് എണ്ണായിരമായി ചുരുങ്ങിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്നാണ് സർക്കാരിന്റെയും അഭിപ്രായമെന്ന് സി.പി. ജോൺ വ്യക്തമാക്കി. 2022-ലാണ് അവസാനമായി ഓട്ടോ, ടാക്സി നിരക്കുകൾ പരിഷ്കരിച്ചതെന്നും, ഇന്ധനവിലയും മറ്റ് ചെലവുകളും വർദ്ധിച്ച സാഹചര്യത്തിൽ ഇവരുടെ നിരക്ക് കൂട്ടുന്നതിനോട് സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ കർശന മുന്നറിയിപ്പും മന്ത്രി നൽകി. പ്രായപൂർത്തിയാകാത്ത കുട്ടികളും കൗമാരക്കാരും പ്രതികളാകുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ എന്ന് സി.പി. ജോൺ പറഞ്ഞു. മക്കൾ വാഹനമെടുത്തത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന ന്യായം പറഞ്ഞ് മാതാപിതാക്കൾക്ക് നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാഹന ഉടമയെന്ന നിലയിൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടിയും ശിക്ഷയും ഉറപ്പാക്കണം. ഇതിനുപുറമെ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയുള്ള നിലവിലെ ശിക്ഷാനടപടികൾ കൂടുതൽ കടുപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: cp john
Share
Tweet
Send
Share

Latest stories from this section

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി

Latest News

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മധുരപലഹാരമെന്ന് കരുതി നൽകിയത് ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies