Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

 കോടികളൊക്കെ കണക്കിൽ  മാത്രം യഥാർത്ഥത്തിൽ സംഭവിക്കുന്നത്, മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്നത്…

by Brave India Desk
Jun 5, 2024, 01:52 pm IST
in Cinema, Keralam, Entertainment
Share on Facebook
Tweet
WhatsApp
Telegram

കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ച വ്യവസായങ്ങളിലൊന്നാണ് സിനിമ. 2023 ല്‍ പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം സിനിമകള്‍ എത്തിയിട്ടും സിനിമയ്ക്കുണ്ടായ നഷ്ടം ഏകദേശം മുന്നൂറ് കോടി രൂപയ്ക്കടുത്തായിരുന്നു. കൊവിഡിന് ശേഷം തിയേറ്ററില്‍ ആളുകള്‍ വരുന്നത് കുറഞ്ഞിട്ടുണ്ടെന്നും ഒ.ടി.ടി യില്‍ സിനിമ വരാന്‍ തുടങ്ങിയതിന് ശേഷം ആളുകള്‍ തിയേറ്ററുകളിലേക്ക് വരാന്‍ വിമുഖത കാണിക്കുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ തുറന്നുപറഞ്ഞിരുന്നു.

നഷ്ടങ്ങളുടെ കയത്തില്‍ നിന്ന് സിനിമാവ്യവസായം അല്‍പ്പമെങ്കിലും കരകയറിയത് 2024 ലാണ്. സൂപ്പര്‍താരങ്ങളുടെ പിന്‍ബലമോ വന്‍ ഹൈപ്പുകളോ ഇല്ലാതെ എത്തിയ പ്രേമലു എന്ന ചിത്രമാണ് 2024 ഹിറ്റുകള്‍ക്ക് നാന്ദി കുറിച്ചത്. പിന്നാലെ ഒന്നിന് പുറകേ ഒന്ന് എന്ന തരത്തില്‍ സിനിമകള്‍ മികച്ച കളക്ഷന്‍ നേടി. എന്നാല്‍ ഇത്രയൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടും നിര്‍മ്മാതാക്കള്‍ മോളിവുഡില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രം പരിഹാരമായിട്ടില്ല. ഇതേക്കുറിച്ച് നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നതിങ്ങനെ.

Stories you may like

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

സിനിമയിലെ ചില നടന്മാര്‍ നല്ല സബ്ജക്ട് കിട്ടുമ്പോള്‍ അത് പാര്‍ട്ട്ണര്‍ ഷിപ്പില്‍ പ്രൊഡ്യൂസ് ചെയ്യും എന്നാൽ പ്രൊഡ്യൂസറിന് അത് സാധിക്കില്ല. അവര്‍ സബ്ജക്ട് കേട്ട് അതിന് വേണ്ടി ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് വാങ്ങി സിനിമയെടുക്കേണ്ടി വരുന്നു. അത് സമയം കളയുന്ന പ്രൊസ്സസാണ്. മെയിന്‍സ്ട്രീം നടന്മാര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ലിസ്റ്റിൻ തുറന്നു പറഞ്ഞു. ആകെ ഏഴോ എട്ടോ പേര്‍ മാത്രമാണ് മലയാളത്തിലെ മുന്‍നിരക്കാര്‍. ചിലരുടെ മിനിമം പ്രതിഫലം ഒരു കോടിയൊക്കെയാണ്. മാത്രമല്ല ഇവരില്‍ പലരും അന്യഭാഷ സിനിമകളില്‍ കൂടി അഭിനയിക്കുന്നവരാണ് ഇവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നിര്‍മ്മാതാക്കളെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നുണ്ട് ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

2024 ലെ മോളിവുഡിന്റെ കന്നി ഹിറ്റ് ചിത്രം പ്രേമലുവിന്റെ നിര്‍മ്മാതാവ് ദിലീഷ് പോത്തന്‍ നിര്‍മ്മാതാക്കളെക്കുറിച്ചുള്ള  ധാരണയും തിരുത്തിക്കുറിച്ചിരിക്കുകയാണ്. കോടികള്‍ കളക്ഷന്‍ നേടിയ സിനിമയ്ക്ക് ഭീമമായ ഒരു തുക നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുമെന്നുള്ള ക്ലിഷേ കാഴ്ച്ചപ്പാടിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. പ്രേമലുവിന്റെ അവസാന കളക്ഷന്‍ റിപ്പോര്‍ട്ട് 135 കോടിയാണ്. എന്നാല്‍ 135 കോടി ലഭിച്ച സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അതില്‍ നിന്നും ലഭിച്ച ലാഭം എന്തായിരിക്കും ചിത്രത്തിന്റെ കളക്ഷന്‍ 135 കോടിയെന്ന് പറയുന്നതൊക്കെ കണക്കുകളില്‍ മാത്രമാണ്. ടാക്‌സ്, തിയറ്റര്‍ ഷെയര്‍, വിതരണക്കാരുടെ ഷെയര്‍ ഉള്‍പ്പടെയുള്ളവ പോയിട്ട് നിര്‍മ്മാതാവിലേക്ക് എത്തുമ്പോള്‍ കോടികളൊക്കെ കണക്കാണെന്ന് ദിലീഷ് വ്യക്തമാക്കി.

അതേസമയം, മോളിവുഡില്‍ 50ഉം100ഉം കോടി കളക്ഷന്‍ നേടാതെ നേടിയെന്ന് പറഞ്ഞ് പോസ്റ്റര്‍ ഇറക്കുന്നവരാണ് കൂടുതലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വെളിപ്പെടുത്തി. ചില സിനിമകള്‍ മാത്രമേ കൃത്യമായി ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് പ്രഖ്യാപനം നടത്തുകയുള്ളു എന്നും എന്നാല്‍ 50 കോടി ആകുന്നതിന് മുന്‍പേ തന്നെ പോസ്റ്റര്‍ പുറത്തിറക്കുന്ന ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യം മാത്രമല്ല സിനിമയുടെ 50 ദിവസം 25 ദിവസം ആഘോഷിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് ’20 ദിവസം കഴിയുമ്പോഴേക്ക് 25 ദിവസമായി എന്നു പറഞ്ഞ് പോസ്റ്റര്‍ ഇറക്കുന്നവരുണ്ട്. സിനിമ അത്രയും ദിവസം ഓടുമെന്ന വിശ്വാസം കൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ചില സിനിമകള്‍ മാത്രമേ കൃത്യമായി 50ഉം 100ഉം കോടി നേടിയിട്ടുള്ളൂ. അങ്ങനെയൊക്കെ ചെയ്യുന്നത് ബിസിനസിന്റെ ഭാഗമാണ്,’ ലിസ്റ്റിന്‍ പറഞ്ഞു.

Tags: cinema
Share1
Tweet
Send
Share

Latest stories from this section

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

Latest News

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies