തൃശ്ശൂർ : മാന്ദാമംഗലത്തുക്കാരുടെ ഉറക്കം കിടത്തിരിക്കുകയാണ് മലയണ്ണാൻ. വനം വകുപ്പുകാർ എടുത്തു വളർത്തിയ മലയണ്ണാൻ കൂട്ടിൽ നിന്ന് ചാടി പോയി. ഇപ്പോൾ അണ്ണാൻ നാട് നീളെ നടന്ന് ആളുകളെ കടിക്കുകയാണ്.
മാന്ദാമംഗലം സ്വദേശി മത്തായിക്ക് രണ്ട് തവണ മലയണ്ണാൻ കടിച്ചു. മലയണ്ണാനെ പിടിക്കാനെത്തിയ വാച്ചർക്കും കടിയേറ്റു. ഇതോടെ മലയണ്ണാനെ പിടികൂടാൻ കൂടൊരുക്കുകയാണ് ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ.
മാന്ദാമംഗലത്തെ ഫോറസ്റ്റ് ഓഫീസിൽ വനം വകുപ്പ് ഉദ്യാഗസ്ഥർ എടുത്ത് വളർത്തിയതാണ് മലയണ്ണാനെ. എന്നാൽ ഇത് മൂന്നാഴ്ച മുൻപ് ചാടി പോവുകയായിരുന്നു. ഫോറസ്റ്റുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ വനംവകുപ്പിലെ ഉദ്യേഗസ്ഥരെ ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് അണ്ണാനെ തുറന്ന് വിട്ടത് എന്നാണ് നാട്ടുകാർ പറയുന്നത്. അണ്ണാൻ അപ്രതീക്ഷിതമായി ചാടി വീണ് കടിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു വല്ലാത്ത ശല്യമായി മാറിയിരിക്കുകയാണ് എന്ന് നാട്ടുകാർ കൂട്ടിച്ചേർത്തു.











