മൈഗ്രേൻ തലവേദനയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് മാനസിക സമ്മർദ്ദം എന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
മൈഗ്രേൻ അനുഭവിക്കുന്നവരിൽ ഏകദേശം 80 ശതമാനത്തോളം ആളുകളും സമ്മർദ്ദം തങ്ങൾക്ക് മൈഗ്രേൻ വരാനുള്ള ഒരു പ്രധാന കാരണമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉയർന്ന അളവിലുള്ള സമ്മർദ്ദത്തിന് ശേഷം ശരീരം പെട്ടെന്ന് വിശ്രമാവസ്ഥയിലേക്ക് മാറുമ്പോഴും മൈഗ്രേൻ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്.
മൈഗ്രേനിന്റെ കൃത്യമായ കാരണം പൂർണ്ണമായി വ്യക്തമല്ലെങ്കിലും, വേദനയെ നിയന്ത്രിക്കാൻ സഹായിക്കുന്ന സെറോടോണിൻ പോലുള്ള മസ്തിഷ്ക രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇതിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷകർ കരുതുന്നു.
തലയുടെ ഒതുക്കത്തിലോ ഇരുവശങ്ങളിലോ ആയി ശക്തമായി ഇടിച്ചു കയറുന്ന രീതിയിലുള്ള വേദന .കണ്ണിന് പിന്നിലോ നെറ്റിത്തടത്തിലോ ഉള്ള കടുത്ത വേദന. ഇത് മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കാം. ഓക്കാനം, ഛർദ്ദി, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അമിതമായ അസഹിഷ്ണുത.
മൈഗ്രേൻ വേദന തടയാനും ആശ്വാസം നൽകാനുമായി ഓവർ-ദി-കൗണ്ടർ (OTC) വേദനസംഹാരികൾ, ട്രിപ്റ്റാനുകൾ (Triptans), പ്രിവന്റീവ് മരുന്നുകൾ എന്നിവ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാറുണ്ട്. സമ്മർദ്ദം കൂടുതലുള്ള ഘട്ടങ്ങളിൽ മാത്രം കഴിക്കാനുള്ള മരുന്നുകളും ലഭ്യമാണ്.
മൈഗ്രേൻ ആക്രമണങ്ങളുടെ ആവൃത്തിയും തീവ്രതയും കുറയ്ക്കാൻ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതും റിലാക്സേഷൻ രീതികൾ ശീലമാക്കുന്നതും സഹായിക്കുമെന്ന് അമേരിക്കൻ മൈഗ്രേൻ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.












