Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

മത്സരം സ്ത്രീകൾ തമ്മിൽ മതി; ട്രാൻസ്‌ജെൻഡറുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; രണ്ടാം ഊഴത്തിൽ കടുപ്പിച്ച് ട്രംപ്

by Brave India Desk
Feb 6, 2025, 10:54 am IST
in World
Share on Facebook
Tweet
WhatsApp
Telegram

വ്യക്തമായ ചില കണക്കുകൂട്ടലുകളോടെ രണ്ടാം തവണ അമേരിക്കയുടെ അധികാര കസേരയിൽ ഇരിപ്പുറപ്പിച്ചയാളാണ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ചില മാറ്റങ്ങൾ അനിവാര്യമാണെന്നും അത് ഏത് വിധേനെയും നടപ്പിലാക്കണമെന്നുമുള്ള അദ്ദേഹത്തിന്‌റെ ദൃഢനിശ്ചയത്തിന്റെ അലയൊലികളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് കാണുന്നത്. അധികാരമേറ്റയുടനെ അദ്ദേഹം തന്റെ ലക്ഷ്യപൂർത്തീകരണത്തിനായുള്ള പാതയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പ്രസിഡന്റായതിന് ശേഷം ട്രംപ് കൊണ്ടുവന്ന ആദ്യ ഉത്തരവ് ട്രാൻസ് ജെൻഡറുകൾക്കെതിരെയായിരുന്നു.

ടാൻസ്‌ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കണമെന്നും രാജ്യത്ത് ഇനി സ്ത്രീ,പുരുഷൻ എന്നീ രണ്ടുതരം ആളുകൾ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു ആ ഉത്തരവ്. അമിതമായ വർഗീയ സിദ്ധാന്തമോ, ട്രാൻസ്‌ജെൻഡർ ഭ്രമമോ, അനുചിതമായ വർഗ-ലിംഗ- രാഷ്ട്രീയ ചിന്തകളോ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഏതു സ്ഥാപനത്തിനെതിരെയും കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ട്രംപ് തന്റെ പ്രഥമ സ്ഥാനാരോഹണവേളയിൽ പറഞ്ഞത്
ഇതോടെ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റിയോട് കൂടി ജീവിക്കുന്ന നിരവധി ആളുകളുടെ പാസ്‌പോർട്ട് രേഖകളടക്കം തിരുത്താനുള്ള നടപടികളും അധികൃതർ ആരംഭിച്ചിരുന്നു.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെ,ട്രാൻസ് കമ്യൂണിറ്റിയ്ക്ക് മേൽ, ഇടിത്തീപോലെ മറ്റൊരു ഉത്തരവെത്തി, ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാർക്കെതിരെയായിരുന്നു ട്രംപിന്റെ അടുത്ത നടപടി. ഫെഡറൽ ജയിലുകളിൽ കഴിയുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചു. ലിംഗമാറ്റ ചികിത്സാ സംബന്ധിയായ എല്ലാ സഹായങ്ങളും തടവുകാർക്ക് നിഷേധിക്കാനും ട്രംപിന്റെ ഉത്തരവ് വിശദമാക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. അവിടെയും തീർന്നില്ല ട്രംപിന്റെ ട്രാൻസുകളോടുള്ള വിരക്തി, സൈന്യത്തിൽ നിന്നും ട്രാൻസുകളെ ഒഴിവാക്കാനുള്ള നീക്കവും അദ്ദേഹം നടത്തി. നിലവിലുള്ള ട്രാൻസ്‌ജെൻഡറുകൾക്ക് സർവ്വീസിൽ തുടരാമെന്നും എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.

ഇപ്പോഴിതാ വനിതകളുടെ കായിക ഇനങ്ങളിൽ നിന്ന് ടാൻസ്‌ജെൻഡർ വിഭാഗത്തിലുൾപ്പെട്ടവരെ ഒഴിവാക്കുന്ന ഉത്തരവിൽ ഒപ്പുവച്ചിരിക്കുകയാണ് ട്രംപ്. വനിതാ അത്ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും” ട്രംപ് പറഞ്ഞു. ട്രാൻസ്‌ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുൾപ്പെട്ടവരെ പുരുഷൻമാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്‌കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരവും ഈ ഉത്തരവ് നൽകുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ വനിതാ അത്ലറ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തി കള്ളത്തരം കാണിച്ച്  യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ വിസ അപേക്ഷകൾ നിരസിക്കാൻ നിർദേശിച്ചതായും ട്രംപ് വ്യക്തമാക്കി. ഓരോ ദിവസം കഴിയും തോറും, അമേരിക്കയിൽ ആണും പെണ്ണും മതിയെന്ന തന്റെ പ്രഖ്യാപിത നയത്തിൽ നിന്ന് തെല്ലും മാറ്റമില്ലെന്ന് ഉറപ്പിക്കുകയാണ് രണ്ടാം ഊഴത്തിന് ഇറങ്ങിപ്പുറപ്പെട്ട ഡൊണാൾഡ് ട്രംപ്.

 

 

Tags: female sportstrumpbanning transgender
Share1
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies