Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കരുത്തുറ്റ കഥാപാത്രം ഇല്ലെങ്കിൽ സൂപ്പർ സ്റ്റാറില്ല; താരപ്രമാണിമാർ ഇക്കാര്യം മറക്കരുത്; സിനിമയിൽ നഷ്ടം നിർമ്മാതാക്കൾക്ക് മാത്രം; ഡോ. കെഎസ് രാധാകൃഷ്ണൻ

by Brave India Desk
Feb 14, 2025, 06:27 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: താരരാജാക്കാന്മാരുടെ പണക്കൊള്ളയെക്കുറിച്ച് തുറന്നുപറഞ്ഞ നിർമ്മാതാവ് സുരേഷ് കുമാറിനെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ. സിനിമാ വ്യവസായത്തിൽ നിർമ്മാതാവിന് ഒഴികെ മറ്റ് ആർക്കും ഇന്നേവരെ നഷ്ടം സഹിക്കേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സുരേഷ് കുമാറിനെ പിന്തുണച്ച് രംഗത്ത് എത്തിയത്.

പ്രേഷകരെന്ന സാധാരണ ജനങ്ങളെ വെറുപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. സിനിമ വ്യവസായത്തിൽ നഷ്ടം അനുഭവിക്കുന്നത് നിർമ്മാതാക്കൾക്ക് മാത്രമാണ്. ഇത്തരത്തിൽ നഷ്ടം പറ്റി ചായക്കട തുടങ്ങിയ നിർമ്മാതാവിനെ തനിക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു. ഒരു സൂപ്പർ സ്റ്റാറിനെ ഉണ്ടാക്കുന്നത് തിരക്കഥാകൃത്തും സംവിധായകനും ഛായാഗ്രഹകനുമെല്ലാം ചേർന്നാണ്. എല്ലാം ഒത്തുവന്നില്ലെങ്കിൽ ഒരു സൂപ്പർ താരവും സിനിമയിൽ ഉണ്ടാകില്ല. അവരുടെയെല്ലാം തോളിൽ ഇരുന്നുകൊണ്ടാണ് സൂപ്പർ താരങ്ങൾ തലപൊക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിയ്ക്കുന്നു.

Stories you may like

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സൂപ്പർ താരരാജാക്കന്മാരേ, സിനിമ ഒരു സംഘഗാനമാണ്. അത്
ആർക്കും ഒറ്റയ്ക്ക് പാടാൻ
കഴിയില്ല. അത് മറക്കരുത്. പ്രേക്ഷകർ സാധാരണ
ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്.
സിനിമാ വ്യവസായത്തിൽ
നിർമ്മാതാവിന് ഒഴികെ
ആർക്കും ഇന്നുവരെ നഷ്ടം വന്നിട്ടില്ല.സിനിമാ വ്യവസായത്തിൽ പണം മുടക്കി കുത്തുപാളയെടുത്ത നിർമ്മാതാക്കളുടെ കഥകൾ ഏറെയാണ്. ഒരിക്കൽ, എന്റെ സ്‌നേഹിതൻ, തിരക്കഥാ
കൃത്ത് ജോൺ പോൾ, എറണാകുളത്ത്, ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എന്നെ കയറ്റി. സാധാരണ ഗതിയിൽ ജോൺ പോൾ അത്തരം ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറാറില്ല. ആ ഹോട്ടലിലെ വിളമ്പുകാരനും കാഷ്യറുമായി ജോൺ കുശലം ചോദിച്ച് സംസാരികുന്നു
ണ്ടായിരുന്നു. ഭക്ഷിച്ചു കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ ജോൺ
പറഞ്ഞു: ‘നിങ്ങൾക്ക്
ഭക്ഷണം വിളമ്പി തന്ന
മനുഷ്യൻ മലയാളത്തിൽ
പത്തിലേറെ സൂപ്പർ ഹിറ്റ്
സിനിമകൾ എടുത്ത നിർമ്മാതാവാണ്’. പേര്
പറഞ്ഞപ്പോൾ ഞാനും അദ്ദേഹത്തിന്റെ സിനിമകൾ കണ്ട കാര്യം ഓർത്തു. വിജയിച്ച സിനിമകളെക്കാൾ ഏറെ സിനിമകൾ പരാജയപ്പെട്ടു. അവസാനം, ജീവിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ്
ചായക്കട. ആ മനുഷ്യൻ ഒടുവിൽ ചായക്കടയും നിർത്തി പോയതായും
അറിഞ്ഞു.
ഇത്തരം നന്ദികെട്ട കഥകൾ നിറഞ്ഞതാണ് സിനിമാ ചരിത്രം. തകരുന്ന നിർമാതാക്കളെ
തേടി ചെന്ന് സിനിമ എടുപ്പിച്ചിരുന്ന ഒരേ ഒരു സിനിമാ താരം പ്രേംനസീറാണെന്നു കേട്ടിട്ടുണ്ട്. ഒരു സൂപ്പർ താരവും സ്വയം സൃഷ്ടിയല്ല. നിർമാതാവ്, തിരക്കഥാകൃത്ത്,
സംവിധായകൻ, ക്യാമറാമാൻ, പാട്ടെഴുത്തുകാരൻ, സംഗീത സംവിധായകൻ, ഗായകർ
എന്നു തുടങ്ങി ഒട്ടനേകം പേർ ഒരുമിച്ചു ചേർന്നു സൃഷ്ടിച്ചെടുക്കുന്നതാണ്
സൂപ്പർ താര പദവി. നടന്റെ കഴിവും ഭാഗ്യവും അതിൽ ഒരു ഘടകമാണെന്നും മറക്കുന്നില്ല. വലിയ അഭിനയ മികവ് ഇല്ലാതിരുന്ന പ്രേംനസീറായിരുന്നു മൂന്നു പതിറ്റാണ്ടുകാലം മലയാള സിനിമ വ്യവസായത്തെ നിലനിർത്തിയ സൂപ്പർ താരമെന്നും ഓർക്കാവു
ന്നതാണ്. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാ സിനിമകളും നിരന്തരം വിജയിച്ചു
കൊണ്ടിരുന്നപ്പോഴും സ്വയം നിർമ്മാതാവായി സിനിമ എടുക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചില്ല. മണ്ടൻ.
ഇന്ന് അവസ്ഥ മാറി. സൂപ്പർ താരങ്ങൾ എല്ലാവരും സിനിമ നിർമ്മാതാക്കളാണ്. സ്വാഭാവികമായും അവർ
സിനിമാരംഗത്തെ അതി
ശക്തരുമായി മാറി. സിനിമ വ്യവസായത്തിൽ ആര് എന്തു ചെയ്യണമെന്നും അവർ നിശ്ചയിച്ചു തുടങ്ങി. അവരോടു പിണങ്ങിയവർ അതിന്റെ തിക്തഫലം അനുഭവിച്ചു.
നടൻ തിലകന്റെ അനുഭവം ഓർക്കാവുന്നതാണ്. സൂപ്പർ താരങ്ങൾക്ക് അതിമാനുഷ മഹത്വ
മുണ്ടെന്ന് നിരന്തരം പ്രശംസിച്ചു കൊണ്ടിരിക്കുക എന്നത് മലയാള സിനിമയിലെ നടപ്പു രീതിയാണ്. ചില സൂപ്പർ താരങ്ങൾ തങ്ങളുടെ
മഹത്വം പാടി പ്രചരിപ്പിക്കാനായി ഇളമുറ പാണന്മാരേയും
നിശ്ചയിച്ചിട്ടുണ്ട്. പല പാണ പ്രശംസകളും ഓക്കാനം വരുത്തുന്ന വയുമാണ്. ‘കോഴിബിരിയാണി തിന്നുകൊണ്ട് എന്നെ പ്രശംസിക്കൂ ‘ എന്ന് ഒരു ശ്രീനിവാസൻ കഥാപാത്രം പറയുന്നത് ഇന്ന് ഒരു ഫലിതം പോലു
മല്ലാതായിരിക്കുന്നു.
ഇതെല്ലാം ഓർക്കാൻ കാരണം നിർമ്മാതാക്കളുടെ സംഘടനയും താരരാജാക്കന്മാരും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധമാണ്. നിർമ്മാതാക്കളുടെ നേതാവ് സുരേഷ് കുമാർ
പറയുന്നതിൽ ചില ശരികൾ ഉണ്ട്. ഒന്ന്. സിനിമയിൽ നഷ്ടം നിർമ്മാതാക്കൾക്ക് മാത്രം. രണ്ട്. മലയാള സിനിമാ കമ്പോളം വളരെ
ചെറുതാണ്. അതു കൊണ്ട് വലിയ മുതൽ മുടക്കു വരുന്ന ചിത്രങ്ങൾ
വിപണിയിൽ പരാജയപ്പെടുന്നു. മൂന്ന്. മലയാളത്തിൽ നിർമ്മിക്ക
പ്പെടുന്ന ചിത്രങ്ങളിൽ പത്തു ശതമാനം ചിത്രങ്ങൾ മാത്രമേ മുടക്കുമുതൽ തിരിച്ചു പിടിക്കുന്നുള്ളു. നാല്, സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളും എട്ടു നിലയിൽ നിരന്തരം പൊട്ടുന്നു. എന്നിട്ടും ഈ
താരങ്ങൾ എല്ലാവരും താങ്ങാനാവാത്ത പ്രതിഫലം ചോദിക്കുന്നു. സിനിമയുടെ നിർമ്മാണ ചിലവ് കുറയ്ക്കാനായി എല്ലാവരും സഹകരിക്കണം.
ഇതിനെതിരെ നടന്മാർക്ക്
അവരുടെ ന്യായീകരണമുണ്ട്. ഒന്ന്. തങ്ങളെ വെച്ച് പടമെടുക്കുന്നവർ തങ്ങളോടുള്ള ദയാവായ് പുകൊണ്ടല്ല തങ്ങളുടെ വിപണി മൂല്യത്തെ മുൻനിർത്തിയാണ് അങ്ങനെ ചെയ്യുന്നത്. രണ്ട്. കൂടുതൽ വിപണി മൂല്യമുള്ള താരത്തെ വെച്ചു പടമെടുത്തു എളപ്പത്തിൽ കൂടുതൽ പണം നേടലാണ് നിർമ്മാതാക്കളുടെ ലക്ഷ്യം. സിനിമയിലെ ലാഭം അവർ ആരുമായും പങ്കുവെയ്ക്കാറില്ല. സ്വാഭാവികമായും നഷ്ടവും അവർ തന്നെ സഹിക്കണം. മൂന്ന് . തങ്ങൾ ചെയ്യുന്ന ജോലിയുടെ കൂലി നിശ്ചയിക്കാൻ തങ്ങൾക്കാണ് അവകാശം. ആ തുകയ്ക്ക് സമ്മതമല്ല എങ്കിൽ ആ നടനെ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾക്ക് അവകാശുണ്ട്. അതു കൊണ്ട് തങ്ങളുടെ വേലയുടെ കൂലി നിശ്ചയി
ക്കാൻ അന്യനെ ചുമതല
പ്പെടുത്താൻ ഞങ്ങൾ തയ്യാറല്ല. നാല്. സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനെ കുറിച്ചു
വേവലാതിപ്പെടുന്നവർ
അവർക്ക് കിട്ടിയ കോടി ക്കണക്കിന് ലാഭവിഹിതത്തിൽ എത്ര തുക ഈ വ്യവസായത്തിന്റെ നിലനില്പിനായി മാറ്റിവെച്ചു എന്നു കൂടി പറയുന്നത് നന്നായിരിക്കും.
ശരിയാണ്; സിനിമ കലയെക്കാൾ ഉപരി കച്ചവടമാണ്. കച്ചവടത്തിൽ ലാഭനഷ്ടങ്ങൾ സ്വാഭാവികം. മലയാള സിനിമയുടെ ചരിത്രം നോക്കിയാൽ, നടന്മാരെക്കാളും സംവിധായകരെക്കാളും
സാങ്കേതിക വിദഗ്ദ്ധരെക്കാളുീ പ്രതിഭാവിലാസം സംഗീത
സംവിധായകരിലും ഗായകരിലുമാണ് കാണാൻ കഴിയുന്നത് എന്നത് വസ്തുതയാണ്. നീലക്കുയിൽ എന്ന സിനിമയിൽ ഇന്നും നിലനിൽക്കുന്നത് കെ. രാഘവന്റെ സംഗീതവും
പി. ഭാസ്‌കരന്റെ ഗാനങ്ങളും അവയെല്ലാം പാടിയ പാട്ടുകാരുമാണ്
എന്നതാണ് വസ്തുത. ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാ മൂർത്തി, അർജുനൻ എന്നിവരുടെ പ്രതിഭാവിലാസം നൽകിയ സംഗീതവും വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി, ഒ എൻ വി കുറുപ്പ്,
യൂസഫലി കേച്ചേരി, പൂവ്വച്ചൽ ഖാദർ എന്നു തുടങ്ങിയവരുടെ കാവ്യരസം തുളുമ്പുന്ന ഗാനങ്ങളും യേശുദാസ് ജയചന്ദ്രൻ, ബ്രഹ്‌മാനന്ദൻ, എ പി ഉദയഭാനു, എസ്. ജാനകി, പി. സുശീല, മാധുരി തുടങ്ങിയരുടെ ശബ്ദ സൗകുമാര്യവും ഉൾചേർന്ന സംഗീത ലോകം തന്നെയാണ്
ആദ്യകാല സിനിമകളിൽ ഇന്നുംഅവശേഷിക്കുന്നത്.
നടന്റെ കഴിവിനെ ചെറുതാക്കി ആർക്കും കാണാൻ കഴിയില്ല. എന്നാൽ, ഭാവനാസമ്പന്നനായ ഒരു
തിരക്കഥാകൃത്തിന്റെ പ്രതിഭ രൂപം നൽകുന്ന കരുത്തുറ്റ കഥാപാത്രമില്ലെങ്കിൽ ഒരു നടനും ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, സിനിമയിൽ തിരകഥാകാരൻ ജന്മം നൽകുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്
ലഭിക്കുന്നതിനേക്കാൾ
പത്തിലൊന്നു പ്രതിഫലം
പോലും തിരക്കഥാകൃത്തിന് നൽകുന്നില്ല എന്നും ഓർക്കണം. ഒരു സിനിമയുടെ മുഴുവൻ
സംഘർഷവും സഹിക്കുന്ന സംവിധായകനും ഒരു സൂപ്പർ താരം വാങ്ങുന്ന പ്രതിഫലത്തിന്റെ നാലിൽ
ഒന്നു പോലും നൽകുന്നില്ല
എന്നതും വസ്തുതയാണ്.
നിർമ്മാതാവും തിരക്കഥാകൃത്തുീ സംവിധായകനും സംഗീത വിഭാഗവും സിനിമാറ്റോഗ്രാഫിയും ഒത്തുവന്നില്ലെങ്കിൽ ഒരു
താരവും സൂപ്പർ താരവും
സിനിമയിൽ ഉണ്ടാകില്ല. അവരുടെയെല്ലാം തോളിലിരിക്കുന്നതു കൊണ്ടാണ് സൂപ്പർ താരങ്ങൾക്ക് ഇത്രയും
തലപൊക്കമുണ്ടാകുന്നത്. അതുകൊണ്ട്, താരപ്പൊലിമയുടെ വിപണി മൂല്യത്തെ കുറിച്ച്
വാചാലരാകുന്ന താര പ്രമാണിമാർ ഇക്കാര്യം മറക്കരുത്. സിനിമ ഒരു
സംഘഗാനമാണ്. അത് ആർക്കും ഒറ്റക്ക് പാടാൻ കഴിയില്ല. അത് മറക്കരുത്. ആ സംഘഗാനം ഏറ്റു പാടി അതിനെ നിലനിർത്തുന്നത് ഇവിടത്തെ സാധാരണ ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്.

Tags: ks radhakrishnansuresh kumarFACEBOOK
Share1
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies