വേനൽ കടക്കുമ്പോൾ ചൂടിന്റെ കാര്യത്തിൽ ജാഗ്രതാ വേണമെന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നീത ഗോപാൽ. സമതല പ്രദേശങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസും മലമ്പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായി രേഖപ്പെടുത്തുന്നത്.
പാലക്കാട് ഈ ചൂടിലെത്തിയിരുന്നു. കഴിഞ്ഞ വർഷം പാലക്കാടും തൃശ്ശൂരും ഈ ചൂട് രേഖപ്പെടുത്തി. കാലാവസ്ഥാമാറ്റത്തെ കുറിച്ച് നീത ഗോപാൽ പറഞ്ഞു. കേരളത്തിന്റെ കാലാവസ്ഥാ രീതിയ്ക്ക് വൻ മാറ്റമാണ് സംഭവിക്കുന്നത്. കാലാവസ്ഥാ പരിണാമം സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചുവെന്ന് അധികൃതർ പറഞ്ഞു.
2018 ലെ പ്രളയത്തിനു ശേഷം കേരളവും പ്രശ്നങ്ങളുടെ ഭൂപടത്തിൽ വന്നു. 400 വെതർ സ്റ്റേഷനുകൾ രാജ്യത്താകെ സ്ഥാപിക്കുന്ന പ്രത്യേക പദ്ധതി വന്നപ്പോൾ അതിൽ 100 എണ്ണം കൂടി കേരളത്തിലാണ് വെച്ചത്. വെള്ളപ്പൊക്കത്തിനു ശേഷം ഉണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കേന്ദ്രവും സംസ്ഥാനവും നൽകുന്ന പ്രധാന്യത്തിന്റെ ഉദാഹരണമാണിത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റി ഒരുക്കിയ സചേത് ആപ്പ് വഴി ഔദ്യോഗികമായ മുന്നറിയിപ്പുകൾ സ്വീകരിക്കാൻ ജനങ്ങൾക്ക് കഴിയും.”അതിവർഷവും വരൾച്ചയും രാജ്യത്തിന്റെ കാർഷിക മേഖലയെയും ബാധിച്ചു. കാലാവസ്ഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ജനുവരി 15-ന് മിഷൻ മൗസം പദ്ധതി ആരംഭിച്ചത്.












