കാഞ്ഞങ്ങാട്: ലൈംഗികാവയവത്തിൽ മെറ്റ് നട്ട് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം. വാഷറിന് ഉപയോഗിക്കുന്ന ഒന്നര ഇഞ്ച് വ്യാസമുളള നട്ടാണ് യുവാവിന്റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഇതോടെ ആശുപത്രി അധികൃതർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർദ്ധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്. കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിൻറെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അതേസമയം,മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തിൽ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ആശുപത്രിയിൽ എത്തിയതെന്നും യുവാവ് പറഞ്ഞു.












