Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

എല്ലാം ഗംഭീർ അണ്ണന്റെ ലീലാവിലാസങ്ങൾ, മോശം റെക്കോഡുകൾ ഒന്നിന് പുറകെ ഒന്നായി വാരിക്കൂട്ടി ഇന്ത്യ; നാണക്കേടിന്റെ ലിസ്റ്റ് നോക്കാം

by Brave India Desk
Nov 26, 2025, 01:53 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ടെസ്റ്റ് ടീം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സമയത്തിലൂടെ പോകുന്ന കാലഘട്ടമാണ് ഇപ്പോൾ ഉള്ളത്. വൈറ്റ് ബോൾ ക്രിക്കറ്റിലെ രാജാക്കന്മാരായ ടീമിന് ടെസ്റ്റ് ഫോർമാറ്റിൽ, പ്രത്യേകിച്ച് സ്വന്തം നാട്ടിൽ ടെസ്റ്റ് മത്സരങ്ങൾ നടക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുകയാണ് ഓരോ ആരാധകനും. കഴിഞ്ഞ വർഷം കിവീസിനോട് സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര അടിയറവ് വെച്ച ഇന്ത്യ അന്ന് വൈറ്റ് വാഷ് ആയപ്പോൾ അത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നായി ചിലരെങ്കിലും ആശ്വസിച്ചു എങ്കിലും സംഭവിക്കാൻ പോകുന്ന അപകടത്തിന്റെ സൂചന മാത്രമായിരുന്നു ആ തോൽവി.

തുടർന്ന് ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് അവരുടെ മണ്ണിൽ പരാജയപ്പെട്ട ഇന്ത്യ ( 1 – 3 ) ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെത്താതെ പുറത്തായി. ഈ നാളുകളിലൊക്കെ ടീമിൽ മാറ്റങ്ങൾ ഉണ്ടായി. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കിടെ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വാർത്തയും നമ്മൾ ആശങ്കയോടെയാണ് കണ്ടത്. ശേഷം അടുത്ത സൈക്കിളിൽ കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്ന് കരുതിയതാണ്. അതിനിടയിൽ രോഹിത്, കോഹ്‌ലി തുടങ്ങിയവരുടെ അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ടീമിനെ മാത്രമല്ല ലോക ക്രിക്കറ്റിനെ മുഴുവൻ ഞെട്ടിച്ചു. എന്നാൽ ആ പരമ്പര ഗിൽ എന്ന പുതിയ നായകന്റെ കീഴിൽ സമനില പിടിക്കാൻ ഇന്ത്യക്ക് സാധിച്ചു ( 2 – 2 ). ഇംഗ്ലണ്ട് മണ്ണിൽ അന്നത്തെ സാഹചര്യം വെച്ച് നല്ല ഫലമായിരുന്നു അത്.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

ശേഷം വെസ്റ്റ് ഇൻഡീസ് പരമ്പര സ്വന്തം മണ്ണിൽ നടന്നപ്പോൾ അത് ഇന്ത്യ തൂത്തുവാരി ( 2 – 0 ). എന്നാൽ വെസ്റ്റ് ഇൻഡീസ് പോലെ ആർക്കും തോല്പിക്കാവുന്ന ടീമിനെതിരെ പോലും ടീം ചില മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ആഫ്രിക്കൻ സംഘത്തിനെതിരെ ടീം സമ്പൂർണ പരാജയമായിരിക്കുന്നു.

ആദ്യ ടെസ്റ്റ് വെറും 30 റൺസിന് ഇന്ത്യ തോറ്റപ്പോൾ രണ്ടാം ടെസ്റ്റിലെ തോൽവി 408 റൺസിന് ആയിരുന്നു. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഇത്. എന്തായാലും ഗംഭീർ വന്നതിൽ പിന്നെ ടെസ്റ്റ് ടീം എങ്ങനെ കൂടുതൽ അധഃപതിച്ചു എന്ന് നോക്കാം:

1 . കിവീസിനെതിരായ തോൽവി വന്നപ്പോൾ അത് സ്വന്തം മണ്ണിലെ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയുടെ ചരിത്രം എടുത്താൽ ആദ്യ സമ്പൂർണ തോൽവി ആയിരുന്നു. മുമ്പൊരിക്കലും മൂന്ന് മത്സര പരമ്പരയിൽ ഇങ്ങനെ ഒന്നും നടന്നിട്ടില്ല.

2 . 2015 ന് ശേഷം ആദ്യമായിട്ട് ബോർഡർ ഗാവസ്‌കർ ട്രോഫി കൈവിട്ടു.

3 . സൗത്താഫ്രിക്കക്ക് എതിരെ ഇന്ത്യൻ മണ്ണിൽ 25 വർഷത്തിനിടെ ആദ്യമായി പരമ്പര കൈവിട്ടു

4 . 66 വർഷത്തിനിടെ 7 മത്സര ഇടവേളയിൽ ഇന്ത്യ 5 മത്സരം തോൽക്കുന്നു.

Tags: indian cricketbcci
Share
Tweet
Send
Share

Latest stories from this section

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Latest News

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies