Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

സ്വന്തം ജനതയെ കൊന്നൊടുക്കാൻ പേർഷ്യൻ മണ്ണിൽ  കൂലിപ്പടയാളികളെയിറക്കി ഖമേനി;എത്തിയത് തീർത്ഥാടകരെന്ന വ്യാജേന

by Brave India Desk
Jan 15, 2026, 01:16 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ഇറാനിൽ ആയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ചോരപ്പുഴയായി മാറുന്നു. സ്വന്തം രാജ്യത്തെ സൈനികർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കാൻ വിസമ്മതിച്ചതോടെ, പ്രക്ഷോഭകരെ അടിച്ചമർത്താൻ ഖമേനി വിദേശ കൂലിപ്പടയെ ഇറക്കിയതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ഹിസ്ബുള്ള, ഹഷ്ദ് അൽ ഷാബി തുടങ്ങിയ അറബി സംസാരിക്കുന്ന ഷിയാ സായുധ സംഘങ്ങൾ ‘തീർത്ഥാടകർ’ എന്ന വ്യാജേന ഇറാനിലേക്ക് കടന്നതായി ഇറാഖി അതിർത്തി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഇറാനിലെ മുപ്പത്തിയൊന്ന് പ്രവിശ്യകളിലും പടർന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,600 കടന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് മരണസംഖ്യ 12,000 വരെയാകാം. പ്രക്ഷോഭകരെ വെടിവെക്കാൻ വിസമ്മതിച്ച ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഭരണകൂടം തടവിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പകരമായാണ് ഇറാഖിൽ നിന്നും സിറിയയിൽ നിന്നും അറബി സംസാരിക്കുന്ന സായുധ സംഘങ്ങളെ ഖമേനി ഇറാനിലെ തെരുവുകളിൽ വിന്യസിച്ചിരിക്കുന്നത്.

Stories you may like

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

തീർത്ഥാടക വേഷത്തിൽ എത്തിയ ഭീകരർ
ഇറാഖ്-ഇറാൻ അതിർത്തിയായ ശലഞ്ചെ വഴി ജനുവരി 11 വരെ അറുപതോളം ബസ്സുകൾ ഇറാനിലേക്ക് കടന്നതായി അതിർത്തി ഉദ്യോഗസ്ഥനായ അലി ഡി. വെളിപ്പെടുത്തി. സാധാരണ തീർത്ഥാടക ബസ്സുകളിൽ കുടുംബങ്ങളും വയോധികരും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ബസ്സുകളിൽ ഒരേപോലെയുള്ള കറുത്ത ടി-ഷർട്ടുകൾ ധരിച്ച യുവാക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിലേക്കെന്ന വ്യാജേന എത്തിയ ഇവർ അഹ്‌വാസിലെ സൈനിക താവളങ്ങളിലാണ് തങ്ങുന്നത്. അവിടെ നിന്ന് ഇവരെ വിവിധ പ്രവിശ്യകളിലേക്ക് വിന്യസിക്കുന്നു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ സംരക്ഷിക്കാൻ എന്ന പേരിൽ എത്തുന്ന ഇവർക്ക് പ്രതിമാസം 600 ഡോളറാണ് (ഏകദേശം 50,000 രൂപ) പ്രതിഫലമായി നൽകുന്നത്.

ഹഷ്ദ് അൽ ഷാബിയും ഹിസ്ബുള്ളയും തെരുവിൽ
ഇറാനിലെ ദെസ്ഫുൾ നഗരം ഹഷ്ദ് അൽ ഷാബി ഭീകരരുടെ വളയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. പേർഷ്യൻ ഭാഷ അറിയാത്ത, അറബി മാത്രം സംസാരിക്കുന്ന ഈ ഭീകരർ പ്രക്ഷോഭകർക്ക് നേരെ യാതൊരു ദയയുമില്ലാതെ വെടിയുതിർക്കുന്നു. വീടുകളുടെ മുകളിൽ നിലയുറപ്പിച്ച സ്നൈപ്പർമാർ പ്രായഭേദമന്യേ ആളുകളെ കൊന്നൊടുക്കുകയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.  പ്രക്ഷോഭകരെ കൊന്നൊടുക്കാൻ വിസമ്മതിക്കുന്ന ഇറാനിയൻ സൈനികരെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നതായും കുർദിഷ് മനുഷ്യാവകാശ സംഘടനയായ ഹെംഗാവ റിപ്പോർട്ട് ചെയ്തു.

വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചു. ഇതിനെ മറികടക്കാൻ ജനങ്ങൾ ഉപയോഗിച്ച സ്റ്റാർലിങ്ക് സംവിധാനങ്ങൾ റഷ്യൻ, ചൈനീസ് നിർമ്മിത ജാമറുകൾ ഉപയോഗിച്ച് ഭരണകൂടം തകർക്കുകയാണ്. വീടുകളിൽ കയറി സ്റ്റാർലിങ്ക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉപയോക്താക്കളെ ശിക്ഷിക്കാനും മിലിഷ്യകളെ നിയോഗിച്ചിട്ടുണ്ട്.

ഇറാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. “സ്വന്തം ജനതയെ കൊന്നൊടുക്കാൻ വിദേശ ഭീകരരെ ഉപയോഗിക്കുന്നത് ഖമേനി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കും” എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇറാനിയൻ ജനതയെ സഹായിക്കാൻ അമേരിക്കൻ സൈന്യം തയ്യാറാണെന്നും ട്രംപ് ആവർത്തിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളെ അടിച്ചമർത്താൻ വിദേശ തോക്കുധാരികളെ ഇറക്കുമതി ചെയ്യുന്നതിലൂടെ ഖമേനി ഭരണകൂടത്തിന്റെ ജനകീയ അടിത്തറ പൂർണ്ണമായും തകർന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പേർഷ്യൻ മണ്ണിൽ അറബി സംസാരിക്കുന്ന കൂലിപ്പടയാളികൾ നടത്തുന്ന വേട്ടയാടൽ ഇറാനിൽ ഒരു ആഭ്യന്തര യുദ്ധത്തിനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്.

Tags: Khameneiiran
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

Latest News

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies