Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പ്രതിരോധ സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കടത്തി; ഡെറാഡൂണിൽ ഐഎസ്ഐ ചാരൻ പിടിയിൽ, ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങൾ!

by Brave India Desk
Apr 11, 2026, 10:31 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ഉത്തരാഖണ്ഡിലെ തന്ത്രപ്രധാനമായ പ്രതിരോധ-സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ പാകിസ്താനിലെ ഭീകരർക്ക് ചോർത്തി നൽകിയ 29-കാരൻ അറസ്റ്റിൽ. ഡെറാഡൂൺ സ്വദേശിയായ വിക്രാന്ത് കശ്യപിനെയാണ് ഉത്തരാഖണ്ഡ് പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) സാഹസികമായി പിടികൂടിയത്. ഡെറാഡൂണിലെ പ്രേം നഗർ മേഖലയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അറസ്റ്റ്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധമുള്ള ഭീകരൻ ഷെഹ്സാദ് ഭട്ടിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് വ്യക്തമാക്കി.

പ്രധാന സർക്കാർ ഓഫീസുകൾ, സൈനിക കേന്ദ്രങ്ങൾ, പോലീസ് ആസ്ഥാനം, അന്തർസംസ്ഥാന ബസ് ടെർമിനസ് (ISBT) തുടങ്ങിയ സുപ്രധാന ഇടങ്ങളുടെ വീഡിയോകളും ലൊക്കേഷൻ വിവരങ്ങളും ഇയാൾ പാകിസ്താനിലേക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ വഴിയാണ് ഇയാൾ ഭീകരരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഈ കേന്ദ്രങ്ങളിൽ ബോംബുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവും ഇയാൾക്ക് ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ പ്രതിയുടെ പക്കൽ നിന്ന് ഒരു .32 ബോർ പിസ്റ്റൾ, ഏഴ് തിരകൾ, സ്‌പ്രേ പെയിന്റ് കാനുകൾ എന്നിവ പോലീസ് കണ്ടെടുത്തു. നഗരത്തിലെ പ്രധാന കെട്ടിടങ്ങളിൽ “തഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ (TTH)” എന്ന് സ്‌പ്രേ പെയിന്റ് ചെയ്യാനും അതിന്റെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് അയക്കാനും ഇയാൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു.

Stories you may like

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

ചോദ്യം ചെയ്യലിൽ താൻ സിദ്ധു മൂസവാലയുടെ കടുത്ത ആരാധകനാണെന്നും ഗായകന്റെ കൊലപാതകത്തിന് പകരം വീട്ടാനാണ് ഭീകരരുമായി ബന്ധപ്പെട്ടതെന്നുമാണ് ഇയാൾ മൊഴി നൽകിയത്. 2024-25 കാലയളവിൽ പഞ്ചാബിലെ നാഭയിലായിരുന്ന ഇയാൾക്ക് നേപ്പാൾ വഴി ദുബായിലേക്ക് രക്ഷപ്പെടാനുള്ള വാഗ്ദാനവും പാക് ഏജന്റുകൾ നൽകിയിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണ്ണായകമായ തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയൊരു ഗൂഢാലോചനയാണ് ഈ അറസ്റ്റിലൂടെ തകർത്തതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Tags: dehradun native arrested
Share
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

Latest News

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies