Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

by Brave India Desk
Jun 19, 2026, 04:16 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ഇന്ത്യ-പാകിസ്താൻ അതിർത്തികളിൽ കനത്ത ജാഗ്രതയും ശത്രുതയും തുടരുന്നതിനിടയിൽ, മനുഷ്യത്വത്തിന്റെ വേറിട്ടൊരു കാഴ്ച്ചയ്ക്കാണ് അതിർത്തിയിലെ നിയന്ത്രണരേഖ (LoC) സാക്ഷ്യം വഹിച്ചത്. അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാകിസ്ഥാൻ സ്വദേശിയെ മാനുഷിക പരിഗണന നൽകി സുരക്ഷിതമായി ജന്മനാട്ടിലേക്ക് തിരിച്ചയച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള ടീത്വാലിലെ കിഷൻഗംഗ നദിക്ക് കുറുകെയുള്ള സമാധാന പാലത്തിൽ (Peace Bridge) വെച്ചായിരുന്നു ഔദ്യോഗികമായി കൈമാറ്റ ചടങ്ങുകൾ നടന്നത്. ഈ ചടങ്ങിനിടെ ഇന്ത്യൻ ആർമിയിലെ മേജർ റാങ്കിലുള്ള ഓഫീസറും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനും പരസ്പരം കൈകൊടുക്കുന്ന അപൂർവ്വമായ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Stories you may like

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ നിന്നുള്ള അസദ് ഖാൻ (25) എന്ന യുവാവാണ് അതിർത്തി കടന്നതിന് കഴിഞ്ഞ ആഴ്ച ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായത്. ജോലി അന്വേഷിച്ച് നീലം താഴ്‌വരയിൽ എത്തിയ അസദ് ഖാൻ, അവിടെയുണ്ടായ ചില തദ്ദേശീയ അസ്വസ്ഥതകൾക്കിടയിൽ വഴിതെറ്റി അതിർത്തി കടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ജൂൺ 12-നാണ് കുപ്വാരയിലെ സിമാരി ഗ്രാമത്തിന് സമീപത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ ആർമിയുടെ ചിനാർ വാരിയേഴ്സും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെ യുവാവിനെ കസ്റ്റഡിയിലെടുത്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളോ മറ്റ് ദുരൂഹതകളോ യുവാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വിവിധ അന്വേഷണ ഏജൻസികളുടെ വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമായി.

ഇന്ത്യൻ കസ്റ്റഡിയിലായിരുന്ന ആറ് ദിവസവും അതീവ ആദരവോടെയും കരുതലോടെയുമാണ് അസദ് ഖാനോട് സൈന്യം പെരുമാറിയത്. കർണയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റ് പ്രധാന സ്ഥലങ്ങളും സന്ദർശിക്കാനുള്ള അവസരവും ഇദ്ദേഹത്തിന് സൈന്യം ഒരുക്കി നൽകിയിരുന്നു. യുവാവിനെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ഇയാളെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ച് പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ നിന്ന് സോഷ്യൽ മീഡിയ വഴി നിരവധി അഭ്യർത്ഥനകൾ ഉയർന്നിരുന്നു. ഒടുവിൽ ആവശ്യമായ എല്ലാ നിയമപരമായ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ജൂൺ 18-ന് യുവാവിനെ പാക് സൈന്യത്തിന് കൈമാറിയത്.

തടവിലായിരുന്ന സമയത്തും അസദ് ഖാനോട് അന്തസ്സോടെയും അനുകമ്പയോടെയുമാണ് പെരുമാറിയതെന്നും ഇത് മാനുഷിക മൂല്യങ്ങളോടും പ്രൊഫഷണൽ പെരുമാറ്റത്തോടുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും ഇന്ത്യൻ ആർമി എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. യുവാവിന്റെ സുരക്ഷിതമായ മടക്കയാത്ര ഇന്ത്യൻ സൈന്യത്തിന്റെ ധാർമ്മികതയുടെയും ഉയർന്ന സൈനിക പ്രൊഫഷണലിസത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും സൈന്യം കൂട്ടിച്ചേർത്തു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, പോലീസ് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജന്മനാട്ടിലേക്കുള്ള യുവാവിന്റെ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്.

Tags: Pak national returns homehandshake at LoC
Share
Tweet
Send
Share

Latest stories from this section

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

Latest News

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies