Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

by Brave India Desk
Jun 19, 2026, 04:39 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ആഗോള നയതന്ത്ര വേദികളിൽ ഭാരതത്തിന്റെ കരുത്തും സ്വാധീനവും എത്രത്തോളം വർദ്ധിച്ചുവെന്ന് തെളിയിക്കുന്ന മറ്റൊരു അപൂർവ്വ മുഹൂർത്തത്തിന് കൂടി ലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയുടെ സമാപനത്തിന് പിന്നാലെ, എല്ലാവിധ നയതന്ത്ര പ്രോട്ടോക്കോളുകളും കാറ്റിൽപ്പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൽകിയ യാത്രയയപ്പാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നത്. ലോക നേതാക്കൾ നോക്കിനിൽക്കെ ഭാരതത്തിന്റെ സ്വന്തം മാതൃഭാഷയായ ഹിന്ദിയിലാണ് മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിടവാങ്ങൽ സന്ദേശം നൽകിയത്.

Stories you may like

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഹിന്ദിയിൽ സംസാരിച്ചത്. “പ്രിയ മിത്ര നരേന്ദ്ര, മുഛെ ബഹുത് ഖുഷി ഹേ, ദൗരെ കേ ലിയേ സ്വാഗത് കർതേ, ഫ്രാൻസ് ഭാരത് കീ ദോസ്തി അമർ രഹേ” (പ്രിയ സുഹൃത്ത് നരേന്ദ്ര, അങ്ങയുടെ ഈ സന്ദർശനത്തിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഫ്രാൻസ്-ഭാരത സൗഹൃദം ശാശ്വതമായി നിലനിൽക്കട്ടെ) എന്നായിരുന്നു മാക്രോണിന്റെ വാക്കുകൾ. അല്പം പ്രയാസപ്പെട്ടാണെങ്കിലും അതീവ ഹൃദ്യമായി ഹിന്ദി വാചകങ്ങൾ പൂർത്തിയാക്കിയ ശേഷം, താൻ പറഞ്ഞത് ശരിയാണോ എന്ന ഭാവത്തിൽ “ഇത് ശരിയാണെന്ന് ഞാൻ കരുതുന്നു” എന്ന് മോദിയെ നോക്കി പുഞ്ചിരിയോടെ മാക്രോൺ ചോദിക്കുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷിലേക്ക് മാറിയ അദ്ദേഹം, ഭാരതവുമായുള്ള സൗഹൃദത്തിന് നന്ദി പറയുകയും ഫ്രാൻസിന് മോദിയോടുള്ള സ്നേഹം വെളിപ്പെടുത്തുകയും ചെയ്തു. സന്ദേശത്തിന്റെ ഒടുവിൽ “ജയ് ഹിന്ദ്” എന്ന് മാക്രോൺ ആവേശത്തോടെ വിളിച്ചുപറഞ്ഞത് ഭാരതീയർക്ക് ഇരട്ടി അഭിമാനമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ശക്തമായ നയതന്ത്ര നീക്കങ്ങളും കാരണം വിദേശ മണ്ണിൽ ഭാരതത്തിന്റെ അന്തസ്സ് വാനോളമുയർന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മുൻകാലങ്ങളിൽ പാശ്ചാത്യ ശക്തികൾക്ക് മുന്നിൽ കൈകൂപ്പി നിന്നിരുന്ന ഒരു വിദേശനയത്തിൽ നിന്നും, ഇന്ന് ഭാരതത്തിന്റെ ഭാഷയും സംസ്‌കാരവും ലോക നേതാക്കൾ അഭിമാനത്തോടെ നെഞ്ചേറ്റുന്ന തരത്തിലേക്ക് രാജ്യം മാറിയിരിക്കുന്നു. ഫ്രാൻസിലെ നൈസ്, എവിയൻ, പാരീസ് എന്നീ നഗരങ്ങളിൽ നടത്തിയ സന്ദർശനവും ജി7 ഉച്ചകോടിയിലെ പങ്കാളിത്തവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ആഗോള പങ്കാളിത്തത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധം, ബഹിരാകാശം, നിർമ്മിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ വൻ വികസനക്കുതിപ്പിനാണ് ഈ സന്ദർശനം വഴിയൊരുക്കിയത്.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിമിഷങ്ങൾക്കകമാണ് ഇത് ആഗോളതലത്തിൽ തരംഗമായി മാറിയത്. ഭാരതീയ ദേശീയതയെയും രാജ്യത്തിന്റെ വളർന്നുവരുന്ന ആഗോള ശക്തിയെയും പ്രകീർത്തിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ പങ്കുവെക്കുന്നത്. വിദേശ രാജ്യത്തലവന്മാർ പോലും നരേന്ദ്ര മോദിയെയും ഭാരതത്തെയും ഇത്രമേൽ ആദരിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് നെറ്റിസൺസ് കുറിക്കുന്നു.

Tags: Macron surprises with Hindi
Share
Tweet
Send
Share

Latest stories from this section

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

Latest News

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies