Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

by Brave India Desk
Jul 5, 2026, 02:02 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

സ്കൂളിലെ സഹപാഠികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടില്ലെന്ന വ്യക്തമായ വൈദ്യപരിശോധനാ ഫലം ലഭിച്ചതോടെയാണ് പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയത്. നേരത്തെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ആറ് പേരെ മൊഴിയിലെയും സാഹചര്യങ്ങളിലെയും പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന് പൊലീസ് താൽക്കാലികമായി വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെ വൈദ്യപരിശോധനാ ഫലം കൂടി മുൻനിർത്തി പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സഹപാഠികൾ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി സമ്മതിക്കുകയും മൊഴി മാറ്റുകയുമായിരുന്നു. കുട്ടികൾ തമ്മിൽ സ്കൂളിലുണ്ടായ എന്തെങ്കിലും തർക്കമാണോ ഇത്രയും ഗുരുതരമായ ഒരു വ്യാജ പരാതി നൽകാൻ കാരണമായതെന്ന കാര്യത്തിൽ പൊലീസ് ഇപ്പോൾ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

സ്കൂളിൽ വെച്ച് നടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ആദ്യമായി പീഡനവിവരം പുറത്തുപറഞ്ഞത്. പത്തിലധികം പേർ ചേർന്ന് തന്നെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും ഇതിൽ ആറ് പേർ തന്റെ സഹപാഠികളാണെന്നുമാണ് പെൺകുട്ടി കൗൺസിലറോട് വെളിപ്പെടുത്തിയത്. ചൈൽഡ്‌ലൈൻ വിവരമറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ കൂടൽ പൊലീസ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് വെവ്വേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. സ്കൂളിന് സമീപത്ത് വെച്ചും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമാണ് പീഡനം നടന്നതെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. എന്നാൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയും അല്ലാതെയും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ, കുട്ടി പറഞ്ഞ സമയങ്ങളിൽ കസ്റ്റഡിയിലായവർ ആരും തന്നെ ഒരുമിച്ച് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയായിരുന്നു.

Stories you may like

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അതേസമയം പത്ര-ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപഴ്സൻ കെ.വി. മനോജ് കുമാർ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കമ്മീഷൻ പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരോട് നേരിട്ട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ മൊഴി മാറ്റത്തോടെ കേസിന്റെ തുടർനടപടികൾ എങ്ങനെ വേണമെന്ന കാര്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ച് പൊലീസ് അന്തിമ തീരുമാനമെടുക്കും.

Tags: keralaCHILD GIRL
Share
Tweet
Send
Share

Latest stories from this section

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

Latest News

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies