Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

by Brave India Desk
Aug 17, 2026, 01:00 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

യുദ്ധമുഖങ്ങളിൽ ആയുധങ്ങളേക്കാൾ പ്രഹരശേഷിയോടെ വ്യാജവാർത്തകളും പ്രചാരണങ്ങളും വിതയ്ക്കുന്ന ഭീകരമായ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ഇന്ത്യൻ എക്‌സ് അക്കൗണ്ടിൽനിന്ന് ഉത്ഭവിച്ച വ്യാജവാർത്ത ഇസ്രയേൽ-ഇറാൻ, യുഎസ് നയതന്ത്ര ചർച്ചകളെപ്പോലും തലകീഴായി സ്വാധീനിക്കുകയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധികളും വരെ ഈ തെറ്റായ വിവരം ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവമാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് രാവിലെയാണ് ഏകദേശം ഒന്നേമുക്കാൽ ലക്ഷം ഫോളോവേഴ്‌സുള്ള ഒരു അജ്ഞാത ഇന്ത്യൻ എക്‌സ് അക്കൗണ്ടിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അഹ്‌മദ് വാഹിദിയുടെ പേരിൽ വ്യാജ പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. അമേരിക്കയും ഇസ്രായേലും ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്നിടത്തോളം കാലം തങ്ങളുടെ രാജ്യം ആണവായുധ മോഹങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഇറാൻ കമാൻഡർ പ്രതിജ്ഞയെടുത്തു എന്നായിരുന്നു ആ പോസ്റ്റിലെ ഉള്ളടക്കം.

Stories you may like

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പദ്ധതികൾ ഊർജ്ജ ആവശ്യങ്ങൾക്കുള്ളതാണെന്നും അണുബോംബ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള ഇറാന്റെ ഔദ്യോഗിക നിലപാടിനെ പൂർണ്ണമായും അട്ടിമറിക്കുന്നതായിരുന്നു ഈ പ്രചാരണം. പോസ്റ്റ് വന്ന് രണ്ട് മണിക്കൂറിനുള്ളിൽ എൺപതിനായിരത്തിലധികം ഫോളോവേഴ്സുള്ള മറ്റൊരു ഇന്ത്യൻ അക്കൗണ്ട് ഇതിന്റെ ഹിന്ദി പരിഭാഷ പങ്കുവെക്കുകയും, തുടർന്ന് ‘മൊസാദ് കമന്ററി’ എന്ന പ്രമുഖ അക്കൗണ്ടിലൂടെ ഇത് ആഗോളതലത്തിൽ വൻതോതിൽ റീപോസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ഇറാൻ അണുബോംബ് നിർമ്മിക്കാൻ പോകുന്നുവെന്നതിന്റെ ആദ്യത്തെ പരസ്യ പ്രഖ്യാപനമാണിതെന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഇസ്രയേലി ടെലിവിഷൻ ചാനലുകൾ ഇത് അടിയന്തിര വാർത്തയായി സംപ്രേഷണം ചെയ്തു. ഇതിനുപിന്നാലെ, വ്യാജ പോസ്റ്റ് വന്ന് മൂന്ന് മണിക്കൂറുകൾക്കകം ജെറുസലേമിലെ മൗണ്ട് ഹെർട്‌സലിൽ നടത്തിയ ഔദ്യോഗിക പ്രസംഗത്തിൽ ബെഞ്ചമിൻ നെതന്യാഹു ഈ പ്രസ്താവന ആവർത്തിക്കുകയായിരുന്നു. അമേരിക്കൻ ഐക്യരാഷ്ട്രസഭ അംബാസഡർ മൈക്ക് വാൾട്‌സ്, റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്‌കോട്ട് തുടങ്ങിയ പ്രമുഖ യുഎസ് രാഷ്ട്രീയ നേതാക്കളും ഈ വ്യാജവിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അമേരിക്കൻ മാധ്യമങ്ങളിലും ഇത് വലിയ ചർച്ചയായി മാറി.

സമാധാന ചർച്ചകൾക്ക് കളമൊരുക്കുന്നതിനായി ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാൻ യുഎസ് ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് ഇത്തരം സമാധാന ശ്രമങ്ങളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ആസൂത്രിതമായി വ്യാജവാർത്ത പടച്ചുവിട്ടതെന്നാണ് വസ്തുതാന്വേഷകർ ചൂണ്ടിക്കാണിക്കുന്നത്.

Tags: usairanIsraeli Prime Minister Benjamin Netanyahu and
Share
Tweet
Send
Share

Latest stories from this section

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

Latest News

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർഥികൾക്കും ആശ്വാസം ; പാസ്‌പോർട്ട് നിയമങ്ങളിൽ ഇളവുമായി കേന്ദ്രം

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ പുതിയ വ്യവസായ നയം ; പ്രഖ്യാപനത്തിനൊരുങ്ങി സുവേന്ദു സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies