Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

by Brave India Desk
Nov 10, 2026, 09:13 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംവാദ വെല്ലുവിളി ഉയർത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. രാജ്യത്ത് ആയുധമേന്തിയ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയതിന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് നന്ദി പറയുകയാണ് വേണ്ടതെന്ന് റിജിജു പറഞ്ഞു. സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ‘ദിമാഗി നക്സലുകളെ’ ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടത് തീവ്രവാദവും നക്സലിസവും ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വിശേഷിപ്പിച്ചത് റിജിജു സമൂഹമാധ്യമമായ എക്സിലൂടെ ഓർമ്മിപ്പിച്ചു.

Stories you may like

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

ഛത്തീസ്ഗഢിലെ ബസ്തറിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശമാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ആയുധമേന്തിയ നക്സലുകൾ ഇല്ലാതായെങ്കിലും സമൂഹത്തിലെ വിവിധ സ്ഥാപനങ്ങളിലും രാഷ്ട്രീയ കക്ഷികളിലും നക്സൽ ആശയങ്ങൾ വെച്ചുപുലർത്തുന്നവർ കടന്നുകൂടിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ വിമർശനം. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രിയുടെ വാക്കുകൾ സി.ആർ.പി.എഫ് ജവാന്മാർ വിശ്വസിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. വിദേശ ശക്തികളുടെ സഹായം തേടിയതും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ആരാണെന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രി ഏത് വേദിയിലും തന്നോട് സംവാദത്തിന് തയ്യാറാകണമെന്നും രാഹുൽ വെല്ലുവിളിച്ചിരുന്നു.

എന്നാൽ രാഹുൽ ഗാന്ധിയുടെ വാദങ്ങളെ പൂർണ്ണമായി തള്ളി ബി.ജെ.പി നേതൃത്വം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പാർലമെന്റിലെ പ്രധാന ചർച്ചകളിൽ പങ്കാളിയാകാതെ ആരോപണങ്ങൾ ഉന്നയിച്ച് ഓടിപ്പോകുന്ന ‘ഹിറ്റ് ആൻഡ് റൺ’ രീതിയാണ് സ്വീകരിക്കുന്നതെന്ന് ഭരണകക്ഷി ആരോപിച്ചു. യഥാർത്ഥ വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കിരൺ റിജിജു കുറ്റപ്പെടുത്തി. ‘ദിമാഗി നക്സൽ’ പ്രയോഗത്തെിച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ആരംഭിച്ച ഈ വാക്പോര് വരും ദിവസങ്ങളിലും രാഷ്ട്രീയ അന്തരീക്ഷത്തിൽ കനത്ത പുകച്ചിൽ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: rahul gandhikiran rijijudimagi naxal
Share
Tweet
Send
Share

Latest stories from this section

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

Latest News

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology