മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. അജിത് പവാർ വിഭാഗത്തിലെ ചില മുതിർന്ന നേതാക്കളും എം.എൽ.എമാരും പാർട്ടി സ്ഥാപകനും മുതിർന്ന നേതാവുമായ ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് സമയമഭ്യർത്ഥിച്ചതോടെയാണ് ലയന ചർച്ചകൾ വീണ്ടും സജീവമായത്. പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കൾ ശരദ് പവാറിനെ സന്ദർശിച്ചതും വിഷയത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം എ.ൻ.സി.പി വിഭാഗങ്ങൾ തമ്മിൽ ഔദ്യോഗികമായി ലയന ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. എൻ.ഡി.എ മുന്നണിയിലെ പ്രധാന പങ്കാളിയെന്ന നിലയിൽ ഇത്തരമൊരു നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ലയനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് പവാർ കുടുംബവും എൻ.സി.പി നേതൃത്വവുമാണെന്നും, ബി.ജെ.പി നിലവിൽ വികസന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഭരിക്കുന്ന സഖ്യകക്ഷി നേതാക്കൾ വ്യക്തമാക്കി.
മറുവശത്ത് ലയന അഭ്യൂഹങ്ങൾ പൂർണ്ണമായും തള്ളി എൻ.സി.പി (ശരദ് പവാർ) വിഭാഗം നേതാവ് രോഹിത് പവാർ രംഗത്തെത്തി. വരാനിരിക്കുന്ന രാഷ്ട്രീയ മാറിയ സാഹചര്യങ്ങൾ ലക്ഷ്യമിട്ട് നിർമ്മിച്ച് നൽകുന്ന വാർത്തകൾ മാത്രമാണിതെന്നും പാർട്ടിയിൽ ഇത്തരം ചർച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിരുദ്ധമായ പ്രസ്താവനകളും സന്ദർശനങ്ങളും തുടരുന്നതോടെ മഹാരാഷ്ട്ര എൻ.സി.പിയിലെ ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ ശക്തമായി തുടരുകയാണ്.










