Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

by Brave India Desk
Nov 13, 2026, 02:24 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

മൗണ്ട് മൗംഗനൂയി: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ബേ ഓവലിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ന്യൂസീലൻഡ് 244 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. 334 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 26.4 ഓവറിൽ 89 റൺസിന് ഓൾ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയുടെ തീപ്പൊരി ബൗളിംഗിന് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർബോർഡ് തുറക്കും മുൻപേ വൻ തിരിച്ചടിയേറ്റു. മാറ്റ് ഹെൻറി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ സൂപ്പർ താരങ്ങളായ രോഹിത് ശർമ (0), വിരാട് കോലി (0), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (0) എന്നിവർ സംപൂജ്യരായി മടങ്ങി. പിന്നാലെ എത്തിയ ഋതുരാജ് ഗെയ്ക്‌വാദും (5) വേഗത്തിൽ പുറത്തായതോടെ ഇന്ത്യ 4 വിക്കറ്റിന് 13 റൺസ് എന്ന ദയനീയ നിലയിലായി.

Stories you may like

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

ഇഷാൻ കിഷൻ (27), അക്സർ പട്ടേൽ (21), നമൻ ധീർ (21) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. മറ്റു ബാറ്റർമാർക്കാർക്കും കിവീസ് പേസർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 9.4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയാണ് ഇന്ത്യയെ തകർത്തത്. മാത്യു ഫിഷർ മൂന്ന് വിക്കറ്റും കെയ്ൽ ജാമിസൺ ഒരു വിക്കറ്റും നേടി. 26 വർഷത്തിനിടെ ഏകദിനത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 333 റൺസെടുത്തു. സെഞ്ച്വറി നേടിയ ഓപ്പണർ വിൽ യങ്ങിന്റെ (108 പന്തിൽ 125) ഇന്നിംഗ്സാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ടിം സെയ്ഫെർട്ട് (58), ഫിൻ അലൻ (41) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ, ഔഖിബ് നബി, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ന്യൂസീലൻഡ് 1-2 എന്ന നിലയിലേക്ക് തിരിച്ചെത്തി. പരമ്പരയിലെ നിർണ്ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ച (നവംബർ 15) മൗണ്ട് മൗംഗനൂയിയിൽ നടക്കും.

Tags: cricketINDIA NZvirat kohli
Share
Tweet
Send
Share

Latest stories from this section

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

Latest News

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മധുരപഹാരമെന്ന് കരുതി നൽകിയത്  ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

‘ആയിരം രൂപ എനിക്ക് ചെറിയ തുകയല്ല’; 5 എന്ന അക്കം 3 ആക്കി തിരുത്തി, 75-കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies