Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മധുരപഹാരമെന്ന് കരുതി നൽകിയത്  ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

by Brave India Desk
Nov 13, 2026, 02:22 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

രസഗുളയാണെന്ന് പറഞ്ഞ് അയൽവാസി നൽകിയ നാടൻ ബോംബ് വായിലിട്ട് കടിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നിരിക്കുന്നത്. പഡാരിയ ഛാന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറൗട്ടിയ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ രാമഭഗത് ബറൗട്ടിയയെ പോലീസ് അറസ്റ്റ് ചെയ്തു.

Stories you may like

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അത്താഴത്തിന് ശേഷം രാജേന്ദ്രയും കുടുംബവും വീടിന്റെ മുറ്റത്ത് തീകാഞ്ഞിരിക്കുമ്പോഴാണ് അയൽവാസിയായ രാമഭഗത് അവിടേക്ക് എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ, തന്റെ കൈവശമുണ്ടായിരുന്ന ഒരു പലഹാരം രസഗുളയാണെന്ന് പറഞ്ഞ് രാമഭഗത് രാജേന്ദ്രയ്ക്ക് കഴിക്കാൻ നൽകുകയായിരുന്നു.

മധുരപലഹാരമാണെന്ന് വിശ്വസിച്ച് രാജേന്ദ്ര ഇത് വാങ്ങി വായിലിട്ട് കടിച്ചതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കാട്ടുപന്നികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന നാടൻ സ്ഫോടകവസ്തുവാണ് (Country-made explosive) രസഗുളയുടെ രൂപത്തിൽ പ്രതി നൽകിയതെന്ന് ഡിൻഡോരി കോട്‌വാലി ഇൻസ്പെക്ടർ ദുർഗ പ്രസാദ് നാഗ്പുരെ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ രാജേന്ദ്രയുടെ വായയ്ക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു.

ശബ്ദം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങൾ ഉടൻ തന്നെ ഇദ്ദേഹത്തെ ഓട്ടോറിക്ഷയിൽ ഡിൻഡോരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ രാജേന്ദ്ര മരണത്തിന് കീഴടങ്ങുകയായിരുന്നു. മുൻവൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

പ്രതിയായ രാമഭഗത്തിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 105 (നരഹത്യ), സ്ഫോടകവസ്തു നിയമത്തിലെ 3, 4 വകുപ്പുകൾ എന്നിവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലാനായി ഉപയോഗിക്കുന്ന ഇത്തരം സ്ഫോടകവസ്തുക്കൾ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമേൽക്കുകയോ കടിക്കുകയോ ചെയ്യുമ്പോൾ അതീവ തീവ്രതയോടെ പൊട്ടിത്തെറിക്കുന്നവയാണ്. ഗ്രാമത്തിൽ ഇത്തരം മാരകമായ വസ്തുക്കൾ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: crime
Share
Tweet
Send
Share

Latest stories from this section

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

കുൽഗാം ഭീകരാക്രമണം;’കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് ‘ ഒളിവിൽ കഴിയുന്ന ലത്തീസിനായി വലവിരിച്ച് സേന

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

Latest News

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മധുരപഹാരമെന്ന് കരുതി നൽകിയത്  ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

‘ആയിരം രൂപ എനിക്ക് ചെറിയ തുകയല്ല’; 5 എന്ന അക്കം 3 ആക്കി തിരുത്തി, 75-കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies