Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

by Brave India Desk
Nov 20, 2026, 03:23 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തമിഴ്‌നാട്ടിലെ മധുരയിലുള്ള തിരുപ്പരൻകുണ്ഡ്രം കുന്നിന് മുകളിലെ ‘ദീപത്തൂണിൽ’ നവംബർ 24-ന് കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകി. വെള്ളിയാഴ്ച കേസ് പരിഗണിച്ച പരമോന്നത കോടതി, ഒറ്റത്തവണ ക്രമീകരണമെന്ന നിലയിലാണ് ദീപം തെളിയിക്കാൻ അനുവാദം നൽകിയത്. അതേസമയം, ദീപത്തൂണിൽ ദീപം തെളിയിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും കോടതി നിർദ്ദേശിച്ചു.

Stories you may like

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

മധുര അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ദീപം എവിടെ തെളിയിക്കണമെന്നതിനെ ചൊല്ലി ഏറെക്കാലമായി തർക്കം നിലനിൽക്കുകയായിരുന്നു. കുന്നിന്റെ താഴ്‌വാരത്തുള്ള ഉച്ചിപിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിലാണ് താത്കാലികമായി ദീപം തെളിയിച്ചിരുന്നത്. എന്നാൽ കുന്നിന് മുകളിൽ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയ്ക്ക് ഏകദേശം 50 മീറ്റർ അകലെയുള്ള പുരാതന കൽത്തൂണായ ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭക്തരും ഹിന്ദു സംഘടനകളും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ച മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് 2026 ജനുവരിയിൽ ഡിവിഷൻ ബെഞ്ചും ശരിവെച്ചിരുന്നു.

ദീപത്തൂൺ എന്നത് ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച വെറുമൊരു സർവേ കല്ലാണെന്നും അവിടെ ദീപം തെളിയിക്കാൻ അനുവദിക്കുന്നത് രാജ്യത്തെ മറ്റ് സർവേ കല്ലുകൾക്കും മതപരമായ സ്വഭാവം കൈവരാൻ ഇടയാക്കുമെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. ക്ഷേത്രത്തിന്റെ ഭൂമിയിലാണ് കൽത്തൂൺ സ്ഥിതി ചെയ്യുന്നതെന്ന വാദത്തെ ദർഗ ഭരണസമിതിയും എതിർത്തിരുന്നു. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ സമർപ്പിച്ച പ്രത്യേകാനുമതി ഹർജി (SLP) പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Tags: c joseph vijaySupreme Courttamilnaduthirupparamkunram karthigai deepamtvk
Share
Tweet
Send
Share

Latest stories from this section

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

Latest News

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്‌വർ’ നീട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology