Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

by Brave India Desk
Nov 21, 2026, 11:39 am IST
in World
Share on Facebook
Tweet
WhatsApp
Telegram

‘

സാന്താ ക്ലാര (കാലിഫോർണിയ): 167 വർഷത്തിലേറെയായി ലോകത്തെ പ്രമുഖ ഗണിതശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ‘റീമാൻ ഹൈപ്പോതീസിസ്’ (Riemann Hypothesis) എന്ന ഗണിതസമസ്യ നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ പരിഹരിച്ചതായി അവകാശവാദം. പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിലെ (Anthropic) ഗണിതശാസ്ത്രജ്ഞൻ ലെവന്റ് അൽപോജാണ് (Levent Alpöge) കമ്പനിയുടെ എഐ മോഡലായ ‘ക്ലോഡിന്റെ’ (Claude) സഹായത്തോടെ ഈ ചരിത്രനേട്ടം കൈവരിച്ചതായി പ്രഖ്യാപിച്ചത്. ക്ലേ മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടിയിലധികം രൂപ) സമ്മാനം പ്രഖ്യാപിച്ചിട്ടുള്ള ഏഴ് ‘മില്ലേനിയം പ്രൈസ്’ (Millennium Prize) പ്രശ്നങ്ങളിലൊന്നാണിത്.

Stories you may like

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്; അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

ക്ലോഡിനൊപ്പം ചേർന്ന് റീമാൻ ഹൈപ്പോതീസിസിനുള്ള തെളിവ് കണ്ടെത്തിയെന്ന് വിശ്വസിക്കുന്നതായി ലെവന്റ് അൽപോജ് തന്റെ വെബ്സൈറ്റിൽ കുറിച്ചു. താൻ കൃത്യമായ ദിശ കാണിച്ചുകൊടുത്തപ്പോൾ അവസാന ഘട്ടത്തിൽ ക്ലോഡ് തന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് ഉത്തരത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗണിതശാസ്ത്ര തെളിവുകൾ ഘട്ടംഘട്ടമായി പരിശോധിക്കാൻ ഉപയോഗിക്കുന്ന ‘ലീൻ’ (Lean) എന്ന പ്രോഗ്രാമിംഗ് ഭാഷയിലാണ് അദ്ദേഹം ഈ തെളിവ് തയ്യാറാക്കിയിരിക്കുന്നത്. എംഐടിയിലെ ഗണിതശാസ്ത്രജ്ഞൻ ആൻഡ്രൂ സതർലാൻഡ് ഉൾപ്പെടെയുള്ള സ്വതന്ത്ര ഗവേഷകർ ഈ കോഡ് ലീനിൽ വിജയകരമായി പരിശോധിച്ച് റൺ ചെയ്തു നോക്കിയിട്ടുണ്ട്.

1859-ൽ ജർമ്മൻ ഗണിതശാസ്ത്രജ്ഞനായ ബെർണാർഡ് റീമാൻ മുന്നോട്ടുവെച്ച ഈ സിദ്ധാന്തം അഭാജ്യ സംഖ്യകളുടെ (Prime Numbers) വിതരണവുമായി ബന്ധപ്പെട്ടതാണ്. ഒന്നും ആ സംഖ്യയും കൊണ്ട് മാത്രം ഹരിക്കാൻ കഴിയുന്ന അഭാജ്യ സംഖ്യകൾ ക്രമരഹിതമായാണ് കാണപ്പെടുന്നതെങ്കിലും അവയ്ക്ക് പിന്നിൽ കൃത്യമായ ഒരു ഗണിതശാസ്ത്ര ക്രമമുണ്ടെന്നും, അത് ‘റീമാൻ സീറ്റാ ഫങ്ഷന്റെ’ (Riemann zeta function) പൂജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് ഈ സിദ്ധാന്തം പറയുന്നത്. ഇതിന്റെ വിശാലമായ രൂപമായ ‘ജനറലൈസ്ഡ് റീമാൻ ഹൈപ്പോതീസിസിനും’ തങ്ങളുടെ രീതിയിലൂടെ ഉത്തരമായതായി അൽപോജ് അവകാശപ്പെടുന്നു. ക്ലേ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച ഏഴ് മില്ലേനിയം സമസ്യകളിൽ ‘പോയിൻകെയർ കൺജെക്ചർ’ (Poincaré Conjecture) മാത്രമാണ് ഇതുവരെ ഔദ്യോഗികമായി പരിഹരിക്കപ്പെട്ടതായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

അതേസമയം, കോഡ് വിജയകരമായി പ്രവർത്തിച്ചതുകൊണ്ട് മാത്രം ഈ തെളിവ് പൂർണ്ണമായും ശരിയാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് ഗണിതശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ സിദ്ധാന്തത്തിന്റെ അർത്ഥത്തിന് മാറ്റം വരുത്താതെയാണോ കോഡ് എഴുതിയിരിക്കുന്നതെന്നും, കുറുക്കുവഴികൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും വിദഗ്ധർ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. ക്ലേ മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ ഈ തെളിവ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

2023-ൽ നാലക്ക സംഖ്യകൾ കൂട്ടാൻ പോലും പ്രയാസപ്പെട്ടിരുന്ന എഐ മോഡലുകൾ 2025-ൽ അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ സ്വർണ്ണം നേടുന്ന തലത്തിലേക്കും, ഇപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണിത സമസ്യകൾ തകർക്കുന്ന നിലയിലേക്കും വളർന്നത് ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഭാവിയിൽ ഗണിതശാസ്ത്ര പഠനം വെറുമൊരു തലച്ചോറിനുള്ള വ്യായാമം മാത്രമായി ചുരുങ്ങുമോ എന്ന ആശങ്കയും ചില ഗവേഷകർ പങ്കുവെക്കുന്നുണ്ട്.

Tags: AIA maths mystery baffled experts
Share
Tweet
Send
Share

Latest stories from this section

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

Latest News

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്;  അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്; അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies