ചെന്നൈ: തെന്നിന്ത്യൻ താരം തൃഷയ്ക്ക് രാഷ്ട്രീയ പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ തിരുനെൽവേലിയിൽ ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു. തിരുനെൽവേലി രാജഗോപാലിന്റെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തനമാരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ വെച്ച് തൃഷയ്ക്ക് ‘ഇളയപുരട്ചി തലൈവർ തൃഷ’ എന്ന പദവി ഭാരവാഹികൾ നൽകി. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടേതിന് സമാനമായ ശക്തമായ വ്യക്തിത്വവും നേതൃത്വപാടവവും തൃഷയ്ക്കുണ്ടെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്നും, അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചാൽ തൃഷയ്ക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറാൻ കഴിയുമെന്നും സംഘടന വിലയിരുത്തുന്നു. അടുത്ത ഘട്ടമായി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനാണ് സംഘടനയുടെ തീരുമാനം.











