Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

by Brave India Desk
Nov 23, 2026, 03:03 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് 2026-ൽ (Rising Stars Asia Cup 2026) പാകിസ്ഥാൻ എ ടീമിനോട് ഏറ്റ 48 റൺസിന്റെ (India A vs Pakistan A) തോൽവിക്ക് പിന്നാലെ ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ്മ ((Tilak Varma) നടത്തിയ പരാമർശം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. തോൽവിക്ക് ശേഷം സഹതാരങ്ങളെ പരസ്യമായി കുറ്റപ്പെടുത്തിയ യുവ ക്യാപ്റ്റനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ (Ajinkya Rahane).

മത്സരത്തിൽ 149 പന്തിൽ നിന്ന് 100 റൺസുമായി പൊരുതിയ തിലക് വർമ്മ, പോസ്റ്റ്-മാച്ച് പ്രസന്റേഷനിൽ മറ്റ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്നായിരുന്നു കുറ്റപ്പെടുത്തിയത്. തിലകിന് പുറമെ അഭിഷേക് ശർമ്മയും (70) (Abhishek Sharma), ഷഹബാസ് അഹമ്മദും (56) (Shahbaz Ahmed) മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. “മറ്റേതെങ്കിലും ഒരു ബാറ്റർ എനിക്ക് പിന്തുണ തന്നിരുന്നെങ്കിൽ എനിക്ക് ഈ കളി ഫിനിഷ് ചെയ്യാൻ കഴിയുമായിരുന്നു. റൺറേറ്റ് ഉയർത്താൻ ശ്രമിക്കുന്ന സമയത്താണ് ഷഹബാസ് പുറത്തായത്. അവൻ രണ്ട് ഓവർ കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ എനിക്ക് മത്സരം ജയിപ്പിക്കാമായിരുന്നു,” എന്നായിരുന്നു തിലകിന്റെ പ്രതികരണം.

Stories you may like

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

എന്നാൽ ക്യാപ്റ്റന്റെ ഈ പരസ്യ പ്രതികരണത്തിനെതിരെ കൃത്യമായ മറുപടിയാണ് രഹാനെ നൽകിയത്. “ലോകത്തിന് മുന്നിൽ വെച്ച് സ്വന്തം സഹതാരത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് ആരും ഇഷ്ടപ്പെടില്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം — അതാണ് താരങ്ങളുടെ ആത്മവിശ്വാസം വളർത്തുന്നത്,” രഹാനെ വ്യക്തമാക്കി. ഇതിന് പുറമെ, തിലക് വർമ്മയുടെ മെല്ലെപ്പോക്കും മറ്റ് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു എൻഡിൽ ബാറ്റർക്ക് ടൈമിംഗും വേഗതയും കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, മറുതലയ്ക്കലുള്ള ബാറ്റർ സ്വാഭാവികമായും റൺറേറ്റ് ഉയർത്താൻ വലിയ റിസ്ക് എടുക്കാൻ നിർബന്ധിതനാകുമെന്നും രഹാനെ ഓർമിപ്പിച്ചു.

വിമർശിച്ചെങ്കിലും, വലിയൊരു മത്സരം തോറ്റതിന്റെ നിരാശയിൽ നിന്ന് വന്ന വാക്കുകളായിട്ടാണ് മുൻ നായകൻ ഇതിനെ കാണുന്നത്. “ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കും. ക്യാപ്റ്റൻ എന്ന നിലയിൽ മനസ്സിൽ ഒരുപാട് കാര്യങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രസന്റേഷനിൽ പറയേണ്ടതിന് പകരം മറ്റെന്തെങ്കിലും വായിൽ നിന്ന് വീണുപോയേക്കാം. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ തിലക് വർമ്മ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള ഒരു അനുഭവമായിരിക്കും ഇത്,” രഹാനെ കൂട്ടിച്ചേർത്തു.

Tags: Abhishek Sharmaajinkya rahaneIndia A vs Pakistan ARising Stars Asia Cup 2026Shahbaz AhmedTilak Varmaക്രിക്കറ്റ് വാർത്തകൾതിലക് വർമ്മ
Share
Tweet
Send
Share

Latest stories from this section

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

മഴ മുടക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഏകപക്ഷീയ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം; ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് സമ്മാനദാനചടങ്ങ് ബഹിഷ്കരിച്ച് ഇന്ത്യ

മഴ മുടക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഏകപക്ഷീയ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം; ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് സമ്മാനദാനചടങ്ങ് ബഹിഷ്കരിച്ച് ഇന്ത്യ

വാർഷികം 40% ലാഭം വാഗ്ദാനം ചെയ്ത കമ്പനിയിൽ 4 കോടി നഷ്ടം: അത്യാഗ്രഹവും അപകടസാധ്യതയും പഠിപ്പിച്ച പാഠങ്ങൾ

വാർഷികം 40% ലാഭം വാഗ്ദാനം ചെയ്ത കമ്പനിയിൽ 4 കോടി നഷ്ടം: അത്യാഗ്രഹവും അപകടസാധ്യതയും പഠിപ്പിച്ച പാഠങ്ങൾ

Latest News

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായി ഇന്ത്യ, ലോകത്ത് മൂന്നാം സ്ഥാനത്ത്!’

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

തത്കാൽ ടിക്കറ്റ് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട! ലോഗിൻ ചെയ്യേണ്ട കൃത്യസമയം ഇതാണ്; സെക്കൻഡുകൾക്കുള്ളിൽ കൺഫേം സീറ്റ് ഉറപ്പിക്കാം’

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies