Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

by Brave India Desk
Nov 29, 2026, 07:14 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കവൻട്രി: സംഗീതവേദിയിൽ മണിക്കൂറുകളോളം മൃദംഗമേളം തീർത്ത് കാണികളെ ആനന്ദത്തിലാഴ്ത്തിയ യുവ കലാകാരൻ ആകാശിനെ കാത്തിരുന്നത് ദാരുണമായ അന്ത്യം. ലണ്ടനിൽ നടന്ന സംഗീതോത്സവത്തിൽ പങ്കെടുത്ത് കവൻട്രിയിലേക്ക് മടങ്ങുന്നതിനിടെ പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് ആകാശ് മരിച്ചത്. യുകെയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിയോഗം.

ഇന്നലെ ലണ്ടനിൽ നടന്ന സംഗീതോത്സവത്തിൽ മണിക്കൂറുകളോളം മൃദംഗമേളത്തിന് നേതൃത്വം നൽകിയ ശേഷമാണ് ആകാശ് കവൻട്രിയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ബെഡ്‌ഫോർഡിന് സമീപം എം1 മോട്ടോർവേയിലെ ജംക്ഷൻ 12 സ്ലിപ് റോഡിനടുത്ത് പിന്നിൽ നിന്നെത്തിയ ട്രക്ക് ആകാശിന്റെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ ആകാശ് മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

‘ബോസ്’ വിളിച്ചു, പിന്നാലെ അമിത് ഷായുടെ പേര്; ദുബായ് ആശുപത്രിയിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ. സുധാകരനെ ഐ.സി.യു.വിൽ കണ്ട് മകൻ

‘ശിക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് കേസ് വ്യാജമാകില്ല, അതിജീവിതയ്ക്ക് അപ്പീലിന് അവകാശമുണ്ട്’; ലിജു കൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ല്യുസിസി

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്ന് ഹൈവേ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. മിൽട്ടൺ കെയിൻസിനും ബെഡ്‌ഫോർഡിനും ഇടയിലുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് എം1 മോട്ടോർവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നതിനാൽ ഈ ഭാഗത്തെ ഗതാഗത നിയന്ത്രണം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും ഹൈവേ അതോറിറ്റിയുടെ അറിയിപ്പിൽ സൂചനയുണ്ട്.

അപകടത്തിന്റെ ആഘാതം എത്രത്തോളം ഭീകരമായിരുന്നുവെന്നത് സംഭവസ്ഥലത്തെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്ന നിലയിലായിരുന്നു. അപകടസമയത്ത് ആകാശ് കാറിൽ ഒറ്റയ്ക്കായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പുലർച്ചെ അഞ്ചുമണിയോടെ കവൻട്രിയിലെ ആകാശിന്റെ താമസസ്ഥലത്തെത്തിയ പോലീസ് കൂടെ താമസിച്ചിരുന്നവരെയാണ് മരണവിവരം അറിയിച്ചത്. എന്നാൽ കവൻട്രിയിലെ മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും ഈ ദുരന്തവാർത്ത അറിഞ്ഞിട്ടില്ലെന്നാണ് വിവരം.

യുകെയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ചകളിലായി നടന്ന അയ്യപ്പ പൂജകളിലും ഭജനകളിലും സജീവമായി പങ്കെടുത്തിരുന്ന കലാകാരനായിരുന്നു ആകാശ്. കഴിഞ്ഞ ആഴ്ച ലിങ്കണിൽ മേയർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അയ്യപ്പ പൂജയിലും ആകാശ് അടങ്ങുന്ന അയ്യപ്പഭക്ത സംഘമാണ് മേളമൊരുക്കിയത്.

തങ്ങളുടെ സംഗീതവേദിയിൽ നിന്ന് മടങ്ങിയ കലാകാരനെ മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തെന്ന വാർത്ത ലണ്ടൻ ഹിന്ദു ഐക്യവേദി പ്രവർത്തകരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

സംഗീതത്തോടുള്ള സമർപ്പണവും ഭജനകളിലൂടെയുള്ള സജീവ സാന്നിധ്യവും കൊണ്ട് മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായിരുന്ന ആകാശിന്റെ അപ്രതീക്ഷിത വേർപാട് യുകെയിലെ മലയാളികൾക്ക് തീരാനഷ്ടമായി.

Tags: akash coventry ukakash death Coventry UK
Share
Tweet
Send
Share

Latest stories from this section

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

Latest News

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ഫൈനൽ: ശ്രീലങ്കൻ സ്പിന്നിൽ കുടുങ്ങി പാകിസ്താൻ; വിജയലക്ഷ്യം 217 റൺസ്

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ഫൈനൽ: ശ്രീലങ്കൻ സ്പിന്നിൽ കുടുങ്ങി പാകിസ്താൻ; വിജയലക്ഷ്യം 217 റൺസ്

സ്വപ്നത്തിൽ പാമ്പിനെ കാണുന്നത് ശുഭസൂചനയോ? വിശ്വാസങ്ങൾ പറയുന്നത് ഇതാണ്

സ്വപ്നത്തിൽ പാമ്പിനെ കാണുന്നത് ശുഭസൂചനയോ? വിശ്വാസങ്ങൾ പറയുന്നത് ഇതാണ്

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ; ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

മുഹമ്മദ് ഷമി ബിജെപിയിലേക്ക്? നിതിൻ നബിനുമായി നിർണായക കൂടിക്കാഴ്ച ; യു പി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത

മുഹമ്മദ് ഷമി ബിജെപിയിലേക്ക്? നിതിൻ നബിനുമായി നിർണായക കൂടിക്കാഴ്ച ; യു പി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത

ഐപിഎൽ 2027: 10 ടീമുകളിലെ ഏറ്റവും വിലയേറിയ താരങ്ങൾ ഇവർ; കോഹ്‌ലി നാലാമത്, ഒന്നാമത് ശ്രേയസ് അയ്യർ!

ഐപിഎൽ 2027: 10 ടീമുകളിലെ ഏറ്റവും വിലയേറിയ താരങ്ങൾ ഇവർ; കോഹ്‌ലി നാലാമത്, ഒന്നാമത് ശ്രേയസ് അയ്യർ!

മുസ്ലിം വിഭാഗത്തിലുള്ളവരോട് പെരുമാറാൻ പ്രത്യേക മാർഗനിർദേശങ്ങൾ ; യുകെയിൽ ‘ടു-ടയർ പോലീസിങ്’ ; വിമർശനം ശക്തമാകുന്നു

മുസ്ലിം വിഭാഗത്തിലുള്ളവരോട് പെരുമാറാൻ പ്രത്യേക മാർഗനിർദേശങ്ങൾ ; യുകെയിൽ ‘ടു-ടയർ പോലീസിങ്’ ; വിമർശനം ശക്തമാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies