ഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും. പിന്തുണ തേടി യെച്ചൂരി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഓഗസ്റ്റിലാണ് യെച്ചൂരിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുക.ബംഗാളില്‍ സിപിഎം ഉള്‍പ്പെടുന്ന ഇടതുപാര്‍ട്ടികള്‍ക്ക് 32 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസിന് (ടിഎംസി) 211 എംഎല്‍എമാരുമാണുള്ളത്. ടിഎംസിയുമായി വിട്ടുവീഴ്ച്ചകള്‍ക്ക് ഇടമില്ലാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് അംഗങ്ങളെ എത്തിക്കാന്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കുകയാണ് മാര്‍ഗം.
അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് സിപിഎം രംഗത്തെത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യെച്ചൂരി മത്സരിക്കില്ലെന്നും രണ്ട് തവണയിൽ കൂടുതൽ മത്സരിക്കുന്ന പതിവ് പാർട്ടിക്കില്ലെന്നും സിപിഎം വ്യക്തമാക്കി.
നേരത്തെ, പശ്ചിമ ബംഗാളിൽനിന്ന് യെച്ചൂരി വീണ്ടും രാജ്യസഭയിലേക്കു മൽസരിച്ചാൽ പിന്തുണയ്ക്കാൻ തയാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏപ്രിൽ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയിൽ ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരുന്നതായും യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഎം രാജ്യസഭയിലേക്ക് അയക്കാൻ നോക്കുന്നതെങ്കിൽ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ പിന്തുണ നിരസിക്കുന്നതോടെ മേൽസഭയിൽ സിപിഎം പ്രാതിനിധ്യം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിൽ 26 എംഎൽഎമാർ മാത്രമാണ് സിപിഎമ്മിനുള്ളത്. ആറ് രാജ്യസഭാ സീറ്റുകളിൽ അഞ്ചും തൃണമൂൽ കോണ്‍ഗ്രസിനാണ്. 211 എംഎൽഎമാരുള്ള തൃണമൂൽ സീറ്റിൽ വിജയിക്കും.
Discussion about this post