ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യോഗാ ഗുരു രാംദേവ്. ലോക നിലവാരത്തില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തുകയും രാജ്യത്തിന് അതിന്റെ നേട്ടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത് മോദി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നെന്ന് രാംദേവ് പറഞ്ഞു. ഹരിദ്വാറില്‍ പതഞ്ചലി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രാം ദേവ് മോദിയെ പ്രശംസിച്ചത്.
മോദിയുടെ കീഴില്‍ ഇന്ത്യയില്‍ പരിവര്ത്തനമുണ്ടായിരിക്കുന്നു. ഇന്ത്യയ്ക്ക് പുറമേ യോഗയെ ലോക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയത് മോദിയാണ്. അദ്ദേഹം യോഗയുടെ ഗുണങ്ങള്‍ മറ്റ് രാജ്യങ്ങള്‍ മനസ്സിലാക്കി കൊടുത്തെന്നും രാംദേവ് വ്യക്തമാക്കി.
തന്റെ ഊര്‍ജ്ജം ഇന്ത്യയിലെ ജനങ്ങളാണെന്ന് ചടങ്ങില്‍ സംസാരിക്കവേ നരേന്ദ്രമോദി പറഞ്ഞു.
Discussion about this post