തിരുവനന്തപുരം: ഗുരു സന്ദേശത്തെ വികൃതമാക്കി അവതരിപ്പിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനെതിരെ എസ്.എന്‍.ഡി.പി യോഗവും നിയമനടപടിക്ക് ഒരുങ്ങുന്നു. ശിവഗിരിമഠവുമായി ആലോചിച്ച് വേണ്ട നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എസ്..ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കേരളജനത ഹൃദയപൂര്‍വം ആരാധിക്കുന്ന ദൈവമാണ് ഗുരുദേവന്. ഗുരുവിനെ പൊതുനിരത്തില്‍ അധിക്ഷേപിക്കുന്ന വിധത്തില്‍, അദ്ദേഹം ലോകത്തിന് പകര്‍ന്ന് നല്കിയ സന്ദേശത്തെ് പത്രം വളച്ചൊടിച്ചു. മറ്റ് സമുദായങ്ങളുടെ ആത്മീയാചാര്യന്മാരെ ഇത്തരത്തില്‍ അവഹേളിച്ചാല്‍ അവര്‍ പൊറുക്കുമോ? അവരുടെ പ്രതികരണം എന്താവുമായിരുന്നു ? ഇത്രയും അധമവും ധിക്കാരപരവുമായ നടപടിയിലൂടെ ശ്രീനാരായണ സമൂഹത്തിന്റെ ക്ഷമയെയാണ് പരീക്ഷിച്ചിട്ടുള്ളത്. തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയലാണ് ഇതെന്ന് നീചപ്രവൃത്തി ചെയ്തവര്‍ ഓര്‍ക്കണം. ശിവഗിരിമഠവുമായും സ്വാമിമാരുമായും ആലോചിച്ച്അക്ഷന്തവ്യമായ തെറ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post