ഡല്‍ഹി: ഗംഗയെ പത്തു വര്‍ഷം കൊണ്ട് പൂര്‍ണമായും വൃത്തിയാക്കുമെന്നു കേന്ദ്രമന്ത്രി ഉമാ ഭാരതി. ഗംഗയുടെ ശുദ്ധി ഉറപ്പുവരുത്തും. ഗംഗയുടെ തീരത്തുള്ള വ്യവസായശാലകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
മാറ്റുന്നതിനാവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. കാണ്‍പുരിലെ തുകല്‍ വ്യവസായം മറ്റൊരു സ്ഥലത്തേക്കു മാറ്റുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും ഉമ ഭാരതി അറിയിച്ചു.
ഗംഗയെ വ്യത്തിയായി സൂക്ഷിക്കുന്നതിനു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ഗംഗോത്രി മുതല്‍ ഗംഗ സാഗര്‍ വരെ പദയാത്ര നടത്തുമെന്നും ഉമാ ഭാരതി പറഞ്ഞു.
Discussion about this post