അങ്ങനെയൊന്നും വിട്ടുകൊടുക്കിലെന്ന് മനസ്സിൽ ഉറപ്പിച്ച് പുതിയ ഡാൻസ് റീലുമായി എത്തിയിരിക്കുകയാണ് രേണു സുധി. ദാസേട്ടൻ കോഴിക്കോടിനൊപ്പം തന്നെയാണ് അടുത്ത റീലുമായി രേണു എത്തിയിരിക്കുന്നത്. ഒരു തമിഴ് ഡാൻസ് നമ്പറുമായാണ് രേണു വന്നിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുവടു വയ്ക്കുന്ന രേണുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
മുൻപ് ഇരുവരും ചേർന്നു ചെയ്ത ഗ്ലാമർ റീൽസ് വിഡിയോക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നുവെങ്കിലും നിരവധി പേർ രേണുവിനെ പിന്തുണയ്ക്കുകയായിരുന്നു. പുതിയ വിഡിയോയ്ക്കും മികച്ച ആരാധക പിന്തുണയാണു ലഭിക്കുന്നത്. 3 മില്യൺ ആളുകളാണ് റീൽ കണ്ടിരിക്കുന്നത്.
ഡൈലാമോ’ എന്ന തമിഴ് സൂപ്പർഹിറ്റ് ഗാനവുമായാണ് ഇത്തവണ രേണു എത്തിയത്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് സ്റ്റൈലിഷ് ആയാണ് രേണു പ്രത്യക്ഷപ്പെടുന്നത്. ‘ലോഡിങ് നെക്സ്റ്റ് ബോംബ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ വീഡിയോ റീൽ തനിക്കൊരു മോശവുമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . സുധി ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും രേണു പറഞ്ഞിരുന്നു.
നല്ല വേഷങ്ങൾ വന്നാൽ താൻ ഇനിയും അഭിനയിക്കും. അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു പറയുന്നു. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. അഭിനയം എന്റെ ജോലിയാണ്. ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാൽ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട് എനിക്ക് സൗകര്യമില്ല….. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ വീഡിയോ കണ്ടാൽ മതി. നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർടിസ്റ്റ് ആയവരാണ്. നല്ലതു പറഞ്ഞില്ലേലും പബ്ലിക് ആയി തെറി വിളിക്കാതെ
ഇരിക്കുക. അത്രേ ഒള്ളൂ. ഉറക്കം ഉളച്ച് നാടകം ചെയ്യുന്നത് എന്റെ കുടുംബം നോക്കാനാണ്. ഞാൻ വേറെ ഒരുത്തന്റെ കൂടെ പിള്ളേരെ ഇട്ടുപോയോ ഇല്ലാല്ലോ….? എന്നും രേണു ചോദിച്ചിരുന്നു
Discussion about this post