ശബരിമല: ശബരിമലയിലെ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന് ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ തീര്‍ത്തത്. അതേ സമയം പ്രതികളായി പിടിക്കപ്പെട്ട ആന്ധ്ര സ്വദേശികള്‍ തങ്ങള്‍ നല്കിയ മൊഴിയില്‍ ഉറച്ചു നില്ക്കുക തന്നെയാണ്. ആചാരപരമായി മാത്രമാണ് തങ്ങള്‍ ദ്രാവകം കൊടിമരച്ചോട്ടില്‍ ഒഴിച്ചതെന്നാണ് ഇവരുടെ മൊഴി.
ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തില്‍ പാദരസം എന്ന ദ്രാവകം ഒഴിച്ചതായി പൊലീസ് പിടികൂടിയ വിജയവാഡ സ്വദേശികള്‍ പറഞ്ഞിരുന്നു. നവധാന്യങ്ങളും ഇതോടൊപ്പം കൊടിമരത്തില്‍ അര്‍പ്പിച്ചതായും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇവര്‍ പൊലീസിന് മൊഴി നല്കി. അതേസമയം പൊലീസ് ഇവരുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. പിടിയിലായവരുടെ വിശദവിവരങ്ങള്‍ക്കായി ആന്ധ്രാപൊലീസുമായി ബന്ധപ്പെടുമെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.
തുടര്‍ന്നാണ് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പ്രതികളെ സ്ഥിരീകരിച്ചാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും അടക്കമുളള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 1957-58 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ശബരിമലയിലെ കൊടിമരം. ദേവപ്രശ്നത്തില്‍ കേടുപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തടിയില്‍ കൊടിമരം നിര്‍മ്മിച്ച് സ്വര്‍ണം പൊതിയാന്‍ തീരുമാനിച്ചത്. 15 സ്വര്ണപറകളാണ് കൊടിമരത്തിനുളളത്. മൂന്നുകോടി 20 ലക്ഷം രൂപയാണ് സ്വര്‍ണക്കൊടിമരത്തിനായി ചെലവായത്. ഇതിനുളള പണം വഴിപാടായി നല്‍കിയത് ഹൈദരാബാദിലെ ഫീനിക്സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. 10 കിലോ സ്വര്‍ണം, 17 കിലോ വെളളി, 250 കിലോ ചെമ്പ് എന്നിവയാണ് കൊടിമരത്തിനായി ഉപയോഗിച്ചത്.
Discussion about this post