തിരുവനന്തപുരം: ഭൂമിയിടപാട് കേസില്‍ തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഐ.എ.എസിനെതിരെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മഹാരാഷ്ട്ര ഗോവ അതിര്‍ത്തിയിലെ ദോദാമാര്‍ഗില്‍ ഒന്നര കോടി രൂപ മുടക്കി ടോം ജോസ് റബര്‍ എസ്റ്റേറ്റ് വാങ്ങിയത് ബിനാമി ഇടപാടിലൂടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.സംഭവം നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2010 ഓഗസ്റ്റ് 16ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കേയാണ് ടോം ജോസ് എസ്റ്റേറ്റ് വാങ്ങുന്നത്.ഭൂമി വാങ്ങുന്നതിന് 1.40 കോടി രൂപ വായ്പ എടുത്തതായി ടോം ജോസ് സര്‍ക്കാരിന് സമര്‍പ്പിച്ച രേഖകളിലുണ്ട്. ഒരു വര്‍ഷത്തിനകം തുക തിരിച്ചടച്ചതായാണ് രേഖ. ഭാര്യ പിതാവും സുഹൃത്തുക്കളൂം തന്ന പണവും തന്റെ സമ്പാദ്യവും ഉപയോഗിച്ചാണ് തിരിച്ചടച്ചതെന്ന് പറയുന്നു.
1.75 കോടി മുടക്കിയാണ് എസ്റ്റേറ്റ് വാങ്ങിയത്. ഇതില്‍ 25 ലക്ഷം രൂപ പറഞ്ഞ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഉടമ മടക്കി നല്‍കിയെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഭൂമി വിറ്റയാളെന്നും പണം മടക്കി നല്‍കിയെന്നും ടോം ജോസ് അവകാശപ്പെടുന്ന വ്യക്തികള്‍ ബിനാമികളാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിരുന്നു.
Discussion about this post