ഡല്‍ഹി: ആംആദ്മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ എക്സിക്യുട്ടീവില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രശാന്ത് ഭൂഷണിനെ പാര്‍ട്ടിയുടെ അച്ചടക്ക സമിയില്നിന്നു കൂടി നീക്കി. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടിയുടെ അച്ചടക്കസമിതി പുനസംഘടിപ്പിച്ചുവെന്ന് യോഗത്തിനുശേഷം പങ്കജ് ഗുപ്ത പറഞ്ഞു. ദിനേശ് വഗേല, ആശിഷ് ഖേതന്, പങ്കജ് ഗുപ്ത എന്നിവരാണ് പുതിയ അച്ചടക്ക സമിതി അംഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ദിനേശ് വഗേലയാണ് സമിതി അധ്യക്ഷന്‍. പാര്‍ട്ടിയുടെ ആഭ്യന്തര ലോക്പാല്‍ ആയി പ്രവര്‍ത്തിച്ചുവന്ന അഡ്മിറല്‍ രാം ദാസിനും സ്ഥാനം നഷ്ടമായി. ദിലീപ് കുമാര്‍, രാകേഷ് സിന്‍ഹ, ഡോ.എസ്.പി വര്‍മ്മ എന്നീ മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി ലോക്പാല്‍ പുന:സംഘടിപ്പിച്ചുവെന്നും ഗുപ്ത പറഞ്ഞു.
ഇന്നലെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്നും സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണെയും, യോഗേന്ദ്രയാദവിനെയും പുറത്താക്കിയിരുന്നു.
Discussion about this post