തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് ചെയര്‍മാനായി സംസ്ഥാനത്ത് ആരംഭിച്ച ഭരണപരിഷ്കാര കമ്മീഷന് കഴിഞ്ഞ ഒരു വര്‍ഷമായി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടേയും ശുപാര്‍ശകളുടേയും എണ്ണം പൂജ്യം. കമ്മീഷന്റെ ചെലവിലേക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുമ്പോഴാണ് കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും കമ്മീഷന് നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
എന്നാല്‍ ഇതോടെ വി എസ് അച്യുതാനന്ദനെ ഇരുത്താന്‍ വേണ്ടിയുണ്ടാക്കിയ ഭരണപരിഷ്കാര കമ്മീഷന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മുപ്പതോളം പേരാണ് ഭരണ പരിഷ്കാര കമ്മീഷനില്‍ ഡെപ്യൂട്ടേഷനിലും അല്ലാതെയും ജോലി ചെയ്യുന്നത്. ഇവര്‍ക്കായി ഇതുവരെ എണ്‍പത്തഞ്ച് ലക്ഷത്തോളം രൂപ ശമ്പളമായി നല്‍കിക്കഴിഞ്ഞു. ചെയര്മാന് മാത്രം ശമ്പളവും മറ്റാനുകൂല്യങ്ങളുമായി എട്ടു ലക്ഷത്തോളം രൂപയും നല്‍കിയിട്ടുണ്ട്.
ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് തയ്യാറാക്കുന്നതിന് 45 ലക്ഷത്തോളം രൂപയും പൊതുമരാമത്ത് വകുപ്പിനു നല്‍കിയിട്ടുണ്ട്. മറ്റനുബന്ധ ചെലവുകള്‍ വേറെയും. കമ്മീഷന് സിറ്റിംഗില്‍ പങ്കെടുത്തതിന് അംഗമായ നില ഗംഗാധരന് യാത്രപ്പടി മാത്രം 93,053 രൂപയും നല്‍കിയിട്ടുണ്ട്.
അതേസമയം നിയമ സഭയില്‍ ചോദ്യമുയര്‍ന്നതിനു തൊട്ടു പിന്നാലെ സംസ്ഥാന വിജിലന്‍സ് കമ്മീഷന് രൂപീകരിക്കണമെന്ന ആദ്യ ശുപാര്‍ശ ഭരണ പരിഷ്കാര കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്
Discussion about this post