ചുവന്നനിറത്തിലുള്ള ഒരു കടലുണ്ടോ, ഇല്ല എന്നാണ് ഉത്തരമെങ്കില്‍ തെറ്റി, ചൈനയിലെ പാന്‍ജന്‍ പ്രവിശ്യയിലാണ് ഈ അവിശ്വസനീയവും അസാധാരണവുമായ കടലുളളത്. നിങ്ങള്‍ എപ്പോഴെങ്കിലും ചൈന സന്ദര്‍ശിച്ചാല്‍ തീര്‍ച്ചയായും ഈ കടല്‍ത്തീരം സന്ദര്‍ശിച്ചിരിക്കണം.
ചൈനയിലെ പാന്‍ജിനിലാണ് ഈ റെഡ് ബീച്ചുള്ളത് ഇവിടെ മണലിന്റെ അളവ് വളരെ കുറവാണ്. പകരം ‘സുവേദ സല്‍സ’ എന്ന ഒരു പ്രത്യേകതരം സസ്യത്താല്‍ ഇവിടം മൂടപ്പെട്ടിരിക്കുന്നു വിശാലമായ പ്രദേശം മുഴുവന്‍ ഇത് വ്യാപിച്ചുകിടക്കുന്നു. വസന്തകാലത്ത് പച്ച നിറത്തില്‍ കാണപ്പെടുന്ന ഈ സസ്യം ശരത്കാലത്ത് കടും ചുവപ്പ് നിറമായി മാറുന്നു. ശൈത്യകാലം ആരംഭിക്കുമ്പോള്‍ ഇത് പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെടും.
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ചുവപ്പും പര്‍പ്പിളും കലര്‍ന്ന തിളക്കമുളള ഷേഡുകള്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന അവിടെ എത്തിപ്പെട്ടാല്‍ വേറൊരു ലോകത്ത് ചെന്നുപെട്ടതുപോലെയുള്ള പ്രതീതിയാണ്. മാത്രമല്ല ഈ റെഡ് ബീച്ച് ഒരു പക്ഷിസങ്കേതം കൂടിയാണ്. അപൂര്‍വ്വമായ പക്ഷി ഇനങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഈ പ്രത്യേകതകളെല്ലാം ചൈനയെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു.
ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും സംരക്ഷണ കേന്ദ്രമായതുകൊണ്ട് നിങ്ങള്‍ക്ക് അവിടെയെല്ലായിടത്തും ചുറ്റിത്തിരിഞ്ഞ് നടക്കാന്‍ സാധിക്കില്ല. ചില നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം ഇവിടം സന്ദര്‍ശിക്കാന്‍.
Discussion about this post