ഡല്‍ഹി: കേന്ദ്ര മന്ത്രിയാണെന്നു നോക്കാതെ ആതിഥ്യ മര്യാദ പാലിച്ച് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദുബെയ്ക്ക് ചുമ അനുഭവപ്പെട്ടപ്പോഴാണ് സുഷമ സ്വരാജ് ജലം നല്‍കിയത്.
മറ്റു ഉദ്യോഗസ്ഥരുടെയൊന്നും സഹായത്തിനു നില്‍ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരുടേയും മുമ്പില്‍ വെച്ചിരുന്ന ജാറില്‍ നിന്ന് ജലം എടുക്കുകയും സുഷമ അത് ഗ്ലാസ്സില്‍ ഒഴിച്ച് നല്‍കുകയുമായിരുന്നു. ഇതു സംഭവിച്ച് നിമിഷങ്ങള്‍ക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചത്. എന്നാല്‍ ചുമ വകവെയ്ക്കാതെ റിപ്പോര്‍ട്ട് വായിക്കുകയായിരുന്ന ദുബെ പിന്നീടാണ് കേന്ദ്ര മന്ത്രി തനിക്കുള്ള ജലവുമായി നല്ക്കുന്ന വിവരം മനസ്സിലാക്കിയത്.
തൊണ്ടയ്ക്ക് കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാലാണ് ജലം ആവശ്യപ്പെട്ടതെന്നും ദുബെ അറിയിച്ചു. അതിനുശേഷം ഗ്ലാസ്സ് തിരിച്ചുവാങ്ങുന്നതിനും സുഷമ കാത്തു നിന്നെങ്കിലും ഉദ്യോഗസ്ഥരെത്തി ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു.
https://www.youtube.com/watch?v=7EAYdTPfpEo
Discussion about this post