ഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്രംഗം ഭദ്രമാണെന്നും സാമ്പത്തികവളര്‍ച്ചാ നിരക്ക് തിരികെ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചില പാദങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ ചെറിയ കുറവുണ്ടാകുന്നത് സ്വാഭാവികമാണെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് എട്ടു തവണ വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തില്‍ താഴേക്ക് പോയതായും പ്രധാനമന്ത്രി പറഞ്ഞു.
കമ്പനി സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രസംഗിക്കവേയാണ് സാമ്പത്തിക മാന്ദ്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. യുപിഎ സര്‍ക്കാരിന്റെ നയരാഹിത്യം മൂലമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇത്രയേറെ താറുമാറായത്. വന്‍തോതിലുള്ള വിലക്കയറ്റവും ധനക്കമ്മിയും വരുമാനക്കമ്മിയും സംഭവിച്ചത് യുപിഎ ഭരണകാലത്താണ്.
സാമ്പത്തികവര്‍ഷത്തിന്റെ ചില പാദങ്ങളില്‍ 2 ശതമാനത്തിന്റെ ഇടിവുണ്ടാകാറുള്ളത് സാധാരണയാണ്. ഇതുപരിഹരിക്കാനാണ് ധനമന്ത്രാലയം ഊര്‍ജ്ജിത പരിശ്രമം നടത്തുന്നതെന്നും മോദി പറഞ്ഞു.
Discussion about this post