പാലക്കാട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ മുന്നണികള്‍ ഒത്തുകളിച്ചെന്ന വെളിപ്പെടുത്തലിനേത്തുടര്ന്ന് വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പരാതി. വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ബിജെപി ജില്ലാ സെക്രട്ടറി പി രാജീവാണ് പരാതി നല്‍കിയത്.
ടിപി ചന്ദ്രശേഖരന് വധക്കേസ് കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുതീര്‍പ്പാക്കി കൊടുത്തെന്ന് വിടി ബല്‍റാം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സോളാര്‍ അന്വേഷണക്കമ്മീഷന് റിപ്പോര്ട്ടിന്മേല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍ ടിപി ചന്ദ്രശേഖരന് കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതിയെന്നായിരുന്നു വിടി ബല്‍റാം പറഞ്ഞത്.
Discussion about this post