വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു, 23310 വോട്ടാണ് ഭൂരിപക്ഷം. യുഡിഎപ്-65227 , എല്‍ഡിഎഫ്-41914, എസ്ഡിപിഐ-8000 ബിജെപി-5728 എന്നിങ്ങനെയാണ് വോട്ടിംഗ് നില വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും മുന്നിട്ടു നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നിലനിര്‍ത്താനാവില്ല എന്നുറപ്പാണ്. നാല് പഞ്ചാായത്തുകളിലെ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 17,956 ആയി. ബിജെപി നാലാം സ്ഥാനത്തും, എസ്ഡിപിഐ മൂന്നാം സ്ഥാനത്തുമാണ്.14741 വോട്ടിന്റെ കുറവാണ് ഇത്തവണ കുഞ്ഞാലികുട്ടിയെ അപേക്ഷിച്ച് കെ.എന്‍എ ഖാദറിന് ഉണ്ടായത്.
ആദ്യ ലീഡ് സൂചന മുതല്‍ യുഡിഎഫ് മുന്നിലായിരുന്നു. ആദ്യ മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 7006 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നിലായിരുന്നു. എസ്ഡിപിഐ മൂന്നാം സ്ഥാനത്തും എന്‍ഡിഎ നാലാം സ്ഥാനത്തുമാണ്. എല്‍ഡിഎഫിന് വലിയ നേട്ടമൊന്നും എറനാട്ടില്‍ ഉണ്ടാക്കാനായിട്ടില്ല.
കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. പിഎസ്എംഒ കോളജ് രണ്ട് കമ്പനി സിഐഎസ്എഫ് അടക്കം കേന്ദ്ര, സംസ്ഥാന സേനകളുടെ സുരക്ഷാ വലയത്തിലാണ്.
ഇ അഹമ്മദിന്റെ വേര്‍പ്പാടിനെ തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാനായി മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2016 ല്‍ സിപിഐഎമ്മിലെ പിപി ബഷീറിനെ 38057 വോട്ടുകള്‍ക്കാണ് പികെ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയിരുന്നത്.
ഏപ്രിലില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്ന് കുഞ്ഞാലിക്കുട്ടിക്ക് 40529 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്.
Discussion about this post